Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴയിലെ കടലാക്രണം റിപ്പോർട്ട് ചെയ്യാൻ പോയ ന്യൂസ് 18 ചാനൽ ലേഖകൻ കടലാക്രമണത്തിൽ പെട്ടു! അപകടം കൂടാതെ രക്ഷപെട്ടത് കഷ്ടിച്ച്; എം എസ് അനീഷ് കുമാർ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോ വൈറൽ

ആലപ്പുഴയിലെ കടലാക്രണം റിപ്പോർട്ട് ചെയ്യാൻ പോയ ന്യൂസ് 18 ചാനൽ ലേഖകൻ കടലാക്രമണത്തിൽ പെട്ടു! അപകടം കൂടാതെ രക്ഷപെട്ടത് കഷ്ടിച്ച്; എം എസ് അനീഷ് കുമാർ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: മഴക്കാലത്ത് പതിവായി കടലാക്രമണം ഉണ്ടാകുന്ന സ്ഥലമാണ് ആലപ്പുഴയിലെ തീരങ്ങൾ. നിരവധി വീടുകളാണ് ഇവിടെ കടലാക്രമണത്തിൽ നിലംപൊത്തിയത്. ഇതേക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ പലതവണ വന്നതുമാണ്. ഇത്തവണ പ്രദേശത്തുള്ളവരുടെ ദുരന്തം അറിഞ്ഞു കൊണ്ട് അത് ചിത്രീകരിക്കാൻ ന്യൂസ് 18 കേരള ചാനൽ പ്രതിനിധിയും പോയിരുന്നു. കടലാക്രമണത്തെ കുറിച്ചുള്ള വാർത്ത ചിത്രീകരിക്കുന്നതിനിടെ ചാനലിന്റെ ആലപ്പുഴ ലേഖകനും അപകടത്തിൽ പെട്ടു. ഈ ദൃശ്യങ്ങൾ ചാനൽ ലേഖകൻ ഫേസ്‌ബുക്കിൽ അപലോഡ് ചെയ്തതോടെ വീഡിയോ വൈറലായി.

ചാനലിന്റെ ആലപ്പുഴ ലേഖകൻ എം എസ് അനീഷ് കുമാറാണ് കടലാക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ കടലാക്രമണത്തൽ പെട്ടത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയായിരുന്നു കടലാക്രണമത്തെ കുറിച്ചുള്ള വാർത്ത ചാനൽ ഷൂട്ട് ചെയ്തത്. ഷൂട്ടിങ് കഴിഞ്ഞ് പി ടു സി എടുക്കുന്നതിനിടെയാണ് കടൽത്തിര ആഞ്ഞടിച്ചത്. അപ്രതീക്ഷിതമായ തിരയുടെ ആക്രമണത്തിൽ അനീഷ് പകച്ചു പോകുകയും ചെയ്തു. വാർത്ത സംപ്രേഷണം ചെയ്ത ശേഷമാണ് അനീഷ് കടലാക്രമണത്തിൽ പെട്ട വീഡിയോ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്തത്.

വീഡിയോ പ്രമുഖർ അടക്കം ഷെയർ ചെയ്ത് വൈറലാകുകയായിരുന്നു. നടൻ ജയസൂര്യ അടക്കമുള്ളവർ അനീഷിന്റെ വീഡിയോ ഷെയർ ചെയ്തു. രൂക്ഷമായ കടലക്രമണം ഉണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നായിരുന്നു പി ടു സിക്കായി അനീഷ് കരുതിവെച്ചത്. ഇത് പറയുന്നതിനിടെയാണ് തിര ആഞ്ഞടിച്ചത്. കുടയുള്ളതു കൊണ്ടും ഭാഗ്യം കൊണ്ടും കാര്യമായ അപകടം ഉണ്ടായില്ല. വീഡിയോ ശ്രദ്ധയിൽപ്പെട്ട നടൻ ജയസൂര്യ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ വീഡിയോ പോസ്റ്റു ചെയ്തു. എൻ പ്രശാന്ത് ഐപിഎസും വീഡിയോ പോസ്റ്റു ചെയ്തു.
തിരിഞ്ഞ് നോക്കാത്ത അധികൃതർക്കെതിരെ തിരിഞ്ഞ് നോക്കാതെ സംസാരിച്ചാൽ ഇങ്ങനെ ഇരിക്കും എന്നാണ് അദ്ദേഹത്തിന്റെ കമന്റ്.

സോഷ്യൽ മീഡിയയിൽ മുഴുവൻ വീഡിയോ വൈറലായതോടെ സംഭവത്തെ കുറിച്ച് വിശദമാക്കി അനീഷ് വീണ്ടും പോസ്റ്റിട്ടു. അനീഷ് സംഭവത്തെ കുറിച്ച് എഴുതിയത് ഇങ്ങനെ:

കടൽ അതിന്റെ എല്ലാ രൗദ്രഭാവത്തോടെയും ആഞ്ഞടിച്ച നീർക്കുന്നത്ത് ഞാനും ക്യാമറാമാൻ പ്രശാന്തും എത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. കണ്ണു തുറക്കുന്ന നേരം കൊണ്ട് വീടുകൾ ഇടിഞ്ഞു താഴുന്നു. ഒരായുസു മുഴുവൻ സമ്പാദിച്ചത് കടലെടുത്തത് നോക്കി നിൽക്കാൻ വിധിക്കപ്പെട്ട സാവിത്രി, നേരെ നിൽക്കാൻ പോലും ആവതില്ലാത്ത ഉമ്മറുകുട്ടിയെന്ന വയോധികൻ ഇവർക്കാക്കും കയറിക്കിടക്കാൻ ഇടം പോലുമില്ല. ഭക്ഷണം കഴിക്കാൻ പത്തുപൈസയുമില്ല. അയൽക്കാരുടെ കാരുണ്യത്താൽ ഒരാഴ്ചയായി ജീവിതം. സൗജന്യ റേഷനില്ല ദുരിതാശ്വാസ ക്യാമ്പില്ല. സ്റ്റോറിയുടെ മുഴുവൻ തീവ്രതയും എന്റെ അവസാന വാക്കുകളിൽ ഉൾപ്പെടുത്തണമെന്ന് ഉദ്ദേശിച്ചു. ഫ്രെയ്മിൽ ഒരു തിരയനക്കമാണ് പ്രതീക്ഷിച്ചത്. പ്രശാന്ത് പല തവണ സൂക്ഷിക്കണമെന്ന് പറഞ്ഞു. പക്ഷെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് ഒരു വലിയ തിര ഉയർന്നുപൊങ്ങിയത്. വീണു പോവാഞ്ഞത് ഭാഗ്യം. സ്റ്റോറിയിൽ ഈ ഭാഗം ഉൾപ്പെടുത്തണമെന്ന് പല സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു. എന്നാൽ യഥാർത്ഥ പ്രശ്നത്തിന്റെ ഗൗരവം നഷ്ടപ്പെടുത്താതിരിക്കാൻ അതൊഴിവാക്കുകയായിരുന്നു. സന്ദേശങ്ങൾ കൊണ്ട് ഫോണും ഇൻബോക്സും നിറയുന്നു. ഫോൺ താഴെ വെച്ചിട്ടില്ല.. സ്നേഹത്തിന് കരുതലിന് ആയിരം നന്ദി.....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP