Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൽമരത്തിന്റെ പ്രത്യേകത എന്ത്? മലയാളിയെ ഇക്കാര്യം പഠിപ്പിച്ചവരിൽ സേതുരാമയ്യരുമില്ലേ; വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ കാണാം

ആൽമരത്തിന്റെ പ്രത്യേകത എന്ത്? മലയാളിയെ ഇക്കാര്യം പഠിപ്പിച്ചവരിൽ സേതുരാമയ്യരുമില്ലേ; വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ കാണാം

മെഗാതാരം മമ്മൂട്ടി ഇപ്പോൾ പുതിയ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ്. ആൽമര വിവാദം. വിഷയത്തിൽ നിരവധി വാഗ്വാദങ്ങൾ നടക്കുമ്പോഴും ആൽമരത്തിന്റെ പ്രത്യേകതകൾ മലയാളികളെ 'പഠിപ്പിച്ചവരിൽ' ഒരാൾ മമ്മൂട്ടിയുടെ കഥാപാത്രം കൂടിയാണ്.

സൂപ്പർ ഹിറ്റുകളായ സിബിഐ പരമ്പരയിലെ 'സേതുരാമയ്യർ സിബിഐ' എന്ന ചിത്രത്തിലാണ് ആൽമരത്തിന്റെ മേന്മകളെക്കുറിച്ച് മമ്മൂട്ടിയുടെ സേതുരാമയ്യർ എന്ന കഥാപാത്രം സഹായികളോടു തട്ടിവിടുന്നത്. സഹായികളായ മുകേഷും വിനീത് കുമാറും മമ്മൂട്ടി പറയുന്നത് കണ്ണുമിഴിച്ചു കേട്ടുനിൽക്കുന്നുമുണ്ട്.

സേതുരാമയ്യർ : 'ഈ ആൽമരത്തിന്റെ പ്രത്യേകത എന്താണെന്നറിയുമോ ചാക്കോയ്ക്ക്?'
ചാക്കോ: 'ഇല്ല സാർ'
സേതുരാമയ്യർ: 'ഈ ഭൂമിയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് ഇതിന്റെ ചുവട്ടിലാണ്. അന്തരീക്ഷത്തിലെ ഓസോൺ ലെയറിനു തുല്യമാണിത്. ഓസോൺ ലെയറിൽ വിള്ളലുണ്ടാക്കി ഭൂമിയിലെത്തുന്ന അൾട്രാ വയലറ്റ് രശ്മികളെ ഫിൽട്ടർ ചെയ്യാനുള്ള കഴിവ് ഈ വടവൃക്ഷത്തിനുള്ളിടത്തോളം വേറൊന്നിനുമില്ല'.

ഇതാ വീഡിയോയുടെ രണ്ടാം മിനിറ്റിൽ സേതുരാമയ്യരുടെ ആൽമര പ്രശംസ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP