Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

പർദ വിവാദം കടൽ കടന്നു സൗദിയിലും; മുഖം മറയ്ക്കാതെ ഭാര്യയുമായി ചാനലിൽ പ്രത്യക്ഷപ്പെട്ട ഇസ്ലാമിക പണ്ഡിതനു വധഭീഷണി

പർദ വിവാദം കടൽ കടന്നു സൗദിയിലും; മുഖം മറയ്ക്കാതെ ഭാര്യയുമായി ചാനലിൽ പ്രത്യക്ഷപ്പെട്ട ഇസ്ലാമിക പണ്ഡിതനു വധഭീഷണി

ടക്കിടെയുണ്ടാകുന്ന പർദ വിവാദം കേരളത്തിൽ വലിയ പുതുമയല്ലെങ്കിലും പർദയുടെ സ്വന്തം നാടായ സൗദി അറേബ്യയിൽ ഈ വിവാദമുണ്ടാകുമ്പോൾ അതിന് പുതുമയുണ്ട്. പ്രതിസ്ഥാനത്ത് ഒരു സൗദി ഇസ്ലാമിക പണ്ഡിതൻ കൂടിയാകുമ്പോൾ പ്രത്യേകിച്ചും. വിശുദ്ധ നഗരമായ മക്കയിലെ മതകാര്യ പൊലീസിന്റെ മേധാവിയായിരുന്ന മത പണ്ഡിതൻ കൂടിയായ ശൈഖ് അഹ്മദ് അൽ ഗമദി മുഖം മറയ്ക്കാത്ത സ്വന്തം ഭാര്യയോടൊപ്പം ഒരു ടിവി പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതാണ് പുതിയ പുകിലായിരിക്കുന്നത്. മാത്രവുമല്ല, സ്ത്രീകളുടെ മുഖം മറയ്ക്കണമെന്ന് പ്രവാചകൻ പറഞ്ഞിട്ടില്ലെന്നും മേക്കപ്പിടുന്നതിൽ തെറ്റില്ലെന്നു കൂടി ഗമദി പറയുകയും ചെയ്തു. യാഥാസ്ഥിതികർക്ക് ഗമദിക്കെതിരെ പടവാളെടുക്കാൻ ഇതിൽപ്പരം എന്തു വേണം. ഗമദിയുടെ ഭാര്യ ജവഹർ ബിൻത് അൽ ശൈഖ് അലി നെയ്ൽ പൊളിഷ് ചെയ്ത് മേക്കപ്പിട്ടാണ് പരിപാടിക്കെത്തിയതും. സംഭവത്തെ തുടർന്ന് നിരവധി വധ ഭീഷണികളാണ് ഗമദിക്ക്ു നേരെ ഉണ്ടായിരിക്കുന്നത്.

രൂക്ഷമായ ഭാഷയിലാണ് ഗമദിക്കും ഭാര്യയ്ക്കുമെതിരെ ഉണ്ടായ പ്രതികരണങ്ങൾ. 'എല്ലാവരുടെ മൊബൈലിലും താങ്കളുടെ ഭാര്യയുടെ ചിത്രമെത്തിയതോടെ തൃപ്തിയായില്ലെ കൂട്ടിക്കൊടുപ്പുകാരാ?' എന്നായിരുന്നു ട്വീറ്ററിലെ ഒരു പോസ്റ്റ്്. സ്ത്രീകൾ മുഖം മറക്കണമെന്ന്ത് എവിടെയും നർബന്ധമാക്കിയിട്ടില്ല. തന്റെ പക്കൽ ഇതിന് മതപരമായ തെളിവുകളുണ്ടെന്നും ഗമദി ടിവിയിൽ പറഞ്ഞു. പരിപാടിയുടെ അവതാരക ബദിറ അൽ ബിശ്‌റും മുഖം മറയ്ക്കാതെയാണ് പ്രത്യക്ഷപ്പെട്ടത്. മതപരമായ വിലക്കുകളെ അനുസരിച്ച് കടുത്ത നിയന്ത്രങ്ങളോടെ വസ്ത്രധാരണം ഉറപ്പു വരുത്തുന്ന മതകാര്യ പൊലീസിന്റെ മുൻ മേധാവിയുടെ നിലപാടുമാറ്റം ഏവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനാണ് മതകാര്യ പൊലീസ് പ്രവർത്തിക്കുന്നത്. തെരുവുകളിലും പൊതുസ്ഥലങ്ങളിലും പട്രോളിങ് നടത്തി ഇവർ വസ്ത്രധാരണ രീതിയും സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുന്നതും നിയന്ത്രിക്കുന്നു.

Stories you may Like

ഗമദിയുടെ ടിവി പരിപാടി വിവാദത്തിനു തിരികൊളുത്തിയതോടെ യൂ ട്യൂബിൽ ഈ വീഡിയോ വൻ ഹിറ്റായിരിക്കുകയാണ്. പത്തു ലക്ഷത്തിലേറെ പേർ ഇതിനകം ഇതു കണ്ടു കഴിഞ്ഞു. ഒരു യാഥാസ്ഥിക പണ്ഡിതന്റെ ശിക്ഷാ ഉത്തരവടക്കം നിരവധി വധഭീഷണി തനിക്കു നേരിടേണ്ടി വന്നതായി ഗമദി അൽ വത്തൻ പത്രത്തോട് പറഞ്ഞു. സൗദി അറേബ്യയിലെ പരമോന്നത പണ്ഡിതനും ഗ്രാന്റ് മുഫ്തിയുമായ ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖും ഗമദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഗമതി തെറ്റു തിരുത്തണമെന്നും ദൈവത്തോട് പൊറുക്കലിനെ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദൈവത്തെ ഭയക്കുക എന്നാണ് തനിക്ക് ഗമദിയോട് പറയാനുള്ളതെന്ന് അദ്ദേഹം വാർത്താ സൈറ്റായ സബ്ഖിനോട് പറഞ്ഞു.

സ്ത്രീകൾ മുഖം മറക്കണമെന്ന് സൗദിയിലെ ഒരു നിയമവും അനുശാസിക്കുന്നില്ല. പക്ഷേ മുഖം മറക്കാതെ പുറത്തിറങ്ങിയാൽ മതകാര്യ പൊലീസിന്റെ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നു മാത്രം. പുരുഷന്മാരുടെ കൂട്ടില്ലാതെ സ്്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയണമെന്നും ആവശ്യമായ ഘട്ടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുന്നതിൽ തെറ്റില്ലെന്നും നേരത്തെ ഗമദി പറഞ്ഞതും അദ്ദേഹത്തിന് വലിയ തിരിച്ചടിയായിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP