Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സരിത എസ് നായർ 'ഗുലുമാലിൽ'; സൂര്യ ടിവിയുടെ ഉത്രാടം സ്‌പെഷ്യൽ പരിപാടിയുടെ വീഡിയോ കാണാം

സരിത എസ് നായർ 'ഗുലുമാലിൽ'; സൂര്യ ടിവിയുടെ ഉത്രാടം സ്‌പെഷ്യൽ പരിപാടിയുടെ വീഡിയോ കാണാം

ഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയ നേതാക്കളെ സരിത എസ് നായർ എന്ന സോളാർ വിവാദനായിക ഗുലുമാലിൽ ആക്കിയിരുന്നു. ഇപ്പോഴിതാ സരിതയും 'ഗുലുമാലിൽ'. എന്നാൽ ഈ ഗുലുമാൽ ചാനലിലാണെന്ന് മാത്രം. സൂര്യ ടിവിയുടെ ഗുലുമാൽ എന്ന പരിപാടിയുടെ ഉത്രാടം സ്‌പെഷ്യൽ എപ്പിസോഡിലാണ് സരിത പ്രത്യക്ഷപ്പെട്ടത്.

വിവാദ നായിക എന്ന നിലയിൽ മാദ്ധ്യമങ്ങളിലും ചർച്ചകളിലും ഏറ്റവും കൂടുതൽ നിറഞ്ഞു നിന്നയാളാണ് സരിത. മന്ത്രിമാരും എംഎൽഎമാരും വ്യവസായ പ്രമുഖരുമായും മറ്റുമുള്ള സരിതയുടെ ബന്ധം ന്യൂസ് റൂമുകളിൽ ചർച്ച ചെയ്യപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു കേസിലെ പ്രതിയായിരുന്നിട്ടും സരിതയുമായി ഇന്റർവ്യൂ ചെയ്യുവാനും, സരിതയുടെ ചിത്രങ്ങൾ കവർ ചിത്രങ്ങളാക്കാനുമൊക്കെ മാദ്ധ്യമങ്ങൾ മത്സരിച്ചു. പൊതുനിരത്തിൽ താരത്തിന്റെ പരിവേഷമാണ് സരിതയ്ക്ക് ലഭിച്ചത്. മുകാംബിക ക്ഷേത്രദർശനത്തിനെത്തിയ സരിതയ്ക്കു ചുറ്റും സ്ത്രീകൾ ഓട്ടോഗ്രാഫിനായി എത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഓണത്തിന് ജയിലിലായിരുന്നു സരിത. എന്നാൽ ഇത്തവണ ഓണത്തിന് സൂര്യ ചാനലിന്റെ അതിഥിയായി സരിത എത്തി. നേരത്തെ സരിതയുടെ വിശദമായ ഇന്റർവ്യൂ സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്നു. ഉത്രാടദിനത്തിലാണ് സൂര്യ ടിവി 'ഗുലുമാലി'ന്റെ പ്രത്യേക എപ്പിസോഡ് സംപ്രേഷണം ചെയ്തത്. പല പ്രമുഖരെയും കബളിപ്പിച്ചിട്ടുള്ള പരിപാടിയാണ് ഗുലുമാൽ.

സരിത എസ് നായർ അതിഥിയായ ഗുലുമാലിന്റെ വീഡിയോ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP