Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജി എസ് പ്രദീപിനെ മലർത്തിയടിച്ച സന്തോഷ് പണ്ഡിറ്റ് ടെക്‌നിക്ക് വൈറലായി; കളിയാക്കൽ കേട്ടുമടുത്തപ്പോൾ പണ്ഡിറ്റ് തിരിച്ചടിച്ചത് എങ്ങനെ? അശ്വമേധത്തിന്റെ വീഡിയോ കാണാം..

ജി എസ് പ്രദീപിനെ മലർത്തിയടിച്ച സന്തോഷ് പണ്ഡിറ്റ് ടെക്‌നിക്ക് വൈറലായി; കളിയാക്കൽ കേട്ടുമടുത്തപ്പോൾ പണ്ഡിറ്റ് തിരിച്ചടിച്ചത് എങ്ങനെ? അശ്വമേധത്തിന്റെ വീഡിയോ കാണാം..

സൂര്യ ടിവിയുടെ റിയാലിറ്റി ഷോയായ മലയാളി ഹൗസിലൂടെ സന്തോഷ് പണ്ഡിറ്റിനെയും മലയാളികൾ ശരിക്കും അറിഞ്ഞതാണ്. ബുദ്ധിരാക്ഷസനെന്ന് അവകാശപ്പെടുന്ന ജിഎസ് പ്രദീപിനേക്കാൾ മെച്ചമായിരുന്നു പണ്ഡിറ്റെന്നാണ് അഭിപ്രായം ഉയർന്നത്. ഇതിന് ശേഷം പണ്ഡിറ്റും പ്രദീപും വീണ്ടും ഒരുമിച്ച് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ജി എസ് പ്രദീപ് അവതാരകനായ കൈരളി ടിവിയുടെ അശ്വമേധം പരിപാടിയിലാണ് സന്തോഷ പണ്ഡിറ്റ് മത്സരാർത്ഥിയായി എത്തിയത്.

മത്സരത്തിൽ ഉടനീളം സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിക്കൊണ്ടാണ് പ്രദീപ് രംഗത്തെത്തിയത്. കളിയാക്കൽ കൂടിപ്പോയപ്പോൽ അയ്യോ പാവം പണ്ഡിറ്റെന്ന് പലർക്കും തോന്നിപ്പോയി. എന്തായാലും പണ്ഡിറ്റ് തന്നെ പ്രദീപിനെ മലർത്തിയടിക്കുകയും ചെയ്തു. പണ്ഡിറ്റ് മനസ്സിൽ വിചാരിച്ച ഒരു വിഖ്യാതസംഭവം കണ്ടുപിടിക്കാൻ പ്രദീപ് ഓരോ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. ഇതിനിടയിലൂടെയായിരുന്നു കളിയാക്കലും. ഒടുവിൽ പണ്ഡിറ്റ് തന്നെ പ്രദീപിന് എട്ടിന്റെ പണി കൊടുത്തു. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ആരോ എഴുതിയിട്ട കഥയും വൈറലായിട്ടുണ്ട്.

ചോദ്യം ചോദിച്ച് അവസാനം പ്രദീപ് ചോദിച്ചത് ഇങ്ങനെയായിരുന്നു: 'താങ്കൾ ആലോചിച്ച സംഭവം നല്ലതാണോ ചീത്തയാണോ' എന്നായിരുന്നു. ഇതിനു മറുപടിയായി പണ്ഡിറ്റ് പറഞ്ഞു 'അത് ഓരോരുത്തരുടെയും കാഴ്ചപാട് അനുസരിച്ചാണ്, ചിലര്ക്ക് നല്ലത് എന്ന് തോന്നും, ചിലര്ക്ക് ചീത്തത് എന്നും.'

കിട്ടിയ അവസരം മുതലെടുത്ത് പ്രദീപ് പറഞ്ഞു, 'അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല.. ഉദാഹരണത്തിനു കൊലപാതകം എപ്പോഴും ചീത്തയാണ്, ഒരിക്കലും കൊലപാതകം നല്ലത് എന്ന് ആരും പറയില്ല.' ഇത് കേട്ട പണ്ഡിറ്റ് പറഞ്ഞ മറുപടി ഇതായിരുന്നു.
'കംസനെ കൃഷ്ണൻ കൊന്നത് മോശമായി പോയി' എന്ന് ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. പണ്ഡിറ്റിന്റെ മറുപടി കേട്ട പ്രദീപ് ശരിക്കും പ്ലിംഗായെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പ്രദീപിന് എന്തുകൊണ്ടും അർഹിച്ച മറുപടിയാണ് പണ്ഡിറ്റ് നൽകിയതെന്നും അഭിപ്രായപ്പെടുന്നവർ ഏറെയാണ്. എന്തായാലും പണ്ഡിറ്റ് പങ്കെടുത്ത പരിപാടി വൻ നേട്ടമാണ് കൈരളിക്ക് സമ്മാനിച്ചത്. അശ്വമേധത്തിന്റെ രണ്ടാം വരവിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആളുകൾ കണ്ട എപ്പിസോഡായിരുന്നു ഇത്.

പണ്ഡിറ്റ് പങ്കെടുത്ത അശ്വമേധത്തിന്റെ വീഡിയോ കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP