Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫുട്‌ബോൾ താരം പൂവപ്പൻ; വീട്ടുമുറ്റത്ത് പന്ത് കളിക്കുന്ന പൂവൻകോഴി; കുട്ടികളുടെ കൂടെ പന്ത് കളിക്കുന്നത് യുവ സംവിധായകന്റെ വീട്ടിലെ കോഴി; കൗതുകം നിറഞ്ഞ വീഡിയോ വൈറലാകുന്നു

ഫുട്‌ബോൾ താരം പൂവപ്പൻ; വീട്ടുമുറ്റത്ത് പന്ത് കളിക്കുന്ന പൂവൻകോഴി; കുട്ടികളുടെ കൂടെ പന്ത് കളിക്കുന്നത് യുവ സംവിധായകന്റെ വീട്ടിലെ കോഴി; കൗതുകം നിറഞ്ഞ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇതാ ഒരു കൗതുക കാഴ്ച, വീട്ടു മുറ്റത്ത് കുട്ടികളുടെ കൂടെ പന്ത് കളിക്കുന്ന പൂവൻകോഴി. ചേർത്തല സ്വദേശിയായ യുവസംവിധായകൻ അഭിലാഷ് കോട വേലിയുടെ വീട്ടിലെ കോഴിയാണ് മക്കളുടെ കൂടെ പന്ത് കളിക്കുന്നത്. കുട്ടികൾ കളിക്കുമ്പോൾ അടുത്ത് വന്ന് നില്ക്കുമായിരുന്നു, പിന്നെ പന്തിന് പിന്നാലെ ഓടി തുടങ്ങി.

പിന്നെ കുട്ടികൾ മുറ്റത്ത് പന്തുമായി എത്തിയാൽ എവിടെയാണെങ്കിലും കോഴി ഓടിയെത്തും. പിന്നെ അവരുടെ കൂടെ കളിയായി.

വെറുതെ ഒരു രസത്തിന് കോഴിയുടെ പന്ത് കളി ഫോണിൽ വീഡിയോ എടുക്കുകയായിരുന്നുവെന്ന് അഭിലാഷ് കോടവേലി പറയുന്നു. രസകരമായി തോന്നി, അത് എല്ലാവർക്കു ഷെയർ ചെയ്യുന്നു, അഭിലാഷ് പറഞ്ഞു. ചേർത്തല സെന്റ് അന്നാ പബ്‌ളിക്ക് സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആന്റോ ജേക്കബും, അനിയൻ മൂന്നാം ക്ലാസ് കാരനായ ആൽബിൻ ജേക്കബും ചേർന്നാണ് തങ്ങളുടെ അരുമയായ കോഴിയുടെ കൂടെ പന്ത് കളിക്കുന്നത്.

വൈകുന്നേരം വീട്ടുമുറ്റത്ത് നടക്കുന്ന കോഴി പന്ത് കളി കാണാൻ ബന്ധുക്കളും, സുഹൃത്തുക്കളും വരാറുണ്ട്. ഈ കോഴികളി ഇപ്പോൾ നാടിന് പുതിയൊരു കൗതുക കാഴ്ചയായി മാറി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP