Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോത്തക് സഹോദരിമാർ യഥാർത്ഥത്തിൽ സൂപ്പർ ഹീറോകളോ അതോ നാലാംകൂലികളോ? ആക്രമണത്തിനിരയായവർ നിരപരാധികളോ? വീഡിയോ കണ്ടുനോക്കൂ

റോത്തക് സഹോദരിമാർ യഥാർത്ഥത്തിൽ സൂപ്പർ ഹീറോകളോ അതോ നാലാംകൂലികളോ? ആക്രമണത്തിനിരയായവർ നിരപരാധികളോ? വീഡിയോ കണ്ടുനോക്കൂ

സിൽ തങ്ങളുടെ മാനത്തിനു വില പറഞ്ഞവരെ അടിച്ചൊതുക്കിയ റോത്തക് സഹോദരിമാർ മാദ്ധ്യമശ്രദ്ധ നേടിയത് വളരെ പെട്ടെന്നാണ്. സംഭവം വാർത്തകളിൽ നിറഞ്ഞതോടെ ഇവർക്ക് ധീരത്ക്കുള്ള പുരസ്‌കാരം നൽകാൻ ഹരിയാന സർക്കാരും മുന്നിട്ടിറങ്ങി.

എന്നാൽ, ഇതുവെറും പബ്ലിക് സ്റ്റണ്ടുമാത്രമാണെന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. ഇതെത്തുടർന്ന് ഇവർക്കു നൽകാൻ തീരുമാനിച്ചിരുന്ന പുരസ്‌കാരത്തിന്റെ കാര്യത്തിൽ പുനരാലോചനയ്ക്കും സർക്കാർ തയ്യാറായി.

സഹോദരിമാരായ ആരതിയും പൂജയുമാണ് വിവാദസംഭവത്തിലൂടെ മാദ്ധ്യമശ്രദ്ധ നേടിയത്. ഇവർ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് തല്ലുണ്ടാക്കുന്നതെന്ന വാർത്തയാണ് പിന്നീട് പുറത്തുവന്നത്. ഇതിനിടെയാണ് പെൺകുട്ടികൾ റോഡിൽവച്ചു മറ്റൊരു യുവാവിനെ കൈയേറ്റം ചെയ്യുന്ന വീഡിയോയും പുറത്തുവന്നത്.

ശരിക്കും എന്താണ് ഇവരുടെ നിലപാട്. സൂപ്പർ ഹീറോകളാണോ അതോ മറ്റുള്ളവരെ താറടിച്ചു പ്രശസ്തിക്കുവേണ്ടി നിലകൊള്ളുന്ന നാലാംകൂലികളോ.. ഇതാ ഈ വീഡിയോ കണ്ടുനോക്കൂ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP