Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റെഡി, വൺ, ടു, ത്രീ ഹല്ലേലുയ്യ..... എന്നു ധ്യാനഗുരു തുടക്കമിട്ടു; അരക്കെട്ടിളക്കി കന്യാസ്ത്രീ അടക്കം കൈകൊട്ടി ഡാൻസ് ചെയ്തു; പങ്കെടുക്കുന്ന വിശ്വാസികൾക്കു പോലും ചിരി സഹിക്കാൻ പറ്റുന്നില്ല; കുഞ്ഞാടുകളെ പിടിക്കാനുള്ള 'മാങ്ങപറി, ചെളികുത്ത് സ്റ്റൈൽ' പുതുതലമുറ ധ്യാനം കാണാം

റെഡി, വൺ, ടു, ത്രീ ഹല്ലേലുയ്യ..... എന്നു ധ്യാനഗുരു തുടക്കമിട്ടു; അരക്കെട്ടിളക്കി കന്യാസ്ത്രീ അടക്കം കൈകൊട്ടി ഡാൻസ് ചെയ്തു; പങ്കെടുക്കുന്ന വിശ്വാസികൾക്കു പോലും ചിരി സഹിക്കാൻ പറ്റുന്നില്ല; കുഞ്ഞാടുകളെ പിടിക്കാനുള്ള 'മാങ്ങപറി, ചെളികുത്ത് സ്റ്റൈൽ' പുതുതലമുറ ധ്യാനം കാണാം

തിരുവനന്തപുരം: ധ്യാനത്തിനും രോഗശാന്തി ശുശ്രൂഷയ്ക്കും കുഞ്ഞാടുകളെ പിടിക്കാൻ പുതിയ വഴി തേടി സഭാ നേതൃത്വം. നൃത്തത്തോടുകൂടിയ പുതിയ തരം ധ്യാനമാണ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത്. കന്യാസ്ത്രീകളടക്കം അരക്കെട്ട് ഇളക്കി കൈക്കൊട്ടി ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൻ പ്രചാരമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്.

രോഗശാന്തി ശുശ്രൂഷയ്ക്കുള്ള റിഹേഴ്‌സൽ നടത്തുന്നതിന്റെ വീഡിയോ ദൃശ്യം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തരം തട്ടിപ്പുകൾ ഫസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന പാവം കുഞ്ഞാട് തന്നെയാണ് പുതിയ വീഡിയോയും ജനങ്ങളിലേക്ക് എത്തിരിക്കുന്നത്.

പരമ്പരാഗത ശൈലിയിൽ മുട്ടുകുത്തിയും കൈവിരിച്ച് പിടിച്ചുമുള്ള പ്രാർത്ഥനയ്ക്കും പകരം സ്‌റ്റൈലിഷായി പാട്ടുപാടി ഡാൻസ് കളിച്ചുള്ള ക്രിസ്തീയ ധ്യാനമാണ് വീഡിയോയിൽ കാണുന്നത്. ഏതു സഭയാണ് ഈ പുതുതലമുറ ധ്യാനം നടത്തുന്നതെന്ന് വ്യക്തമല്ല.

റെഡി, വൺ, ടു, ത്രീ എന്ന് വിളിച്ച് ഹല്ലേലുയ്യ എന്ന പാട്ട് താളാത്മകമായി ധ്യാനത്തിന് നേതൃത്വത്തിന് നൽകുന്നയാൾ പാടുമ്പോൾ ധ്യാനത്തിൽ പങ്കെടുക്കുന്നവർ കൈകൾ പ്രത്യേക താളത്തിൽ ചലിപ്പിച്ച് ഡാൻസ് ചെയ്യുകയാണ്. പുതിയ പരിഷ്‌കാരമായതുകൊണ്ടാവാം സ്ത്രീകൾ എല്ലാവരും ചിരിയോടെയാണ് ഡാൻസ് ചെയ്യുന്നത്.

ഒന്നാം നിരയിലെ കന്യാസ്ത്രിയുടെ മെയ്വഴക്കത്തോടെയുള്ള ഡാൻസ് കണ്ട് ചിരി സഹിക്കാനാകാതെ സമീപത്തു നിൽക്കുന്ന ഒരു വിശ്വാസി സ്ത്രീ കസേരയിലേക്ക് മറിയുന്നുണ്ട്. അവസാനം യേശുവിന് ജയ് വിളിച്ചാണ് ധ്യാനം അവസാനിപ്പിക്കുന്നത്

രോഗശാന്തി ശുശ്രൂഷയുടെ പേരിൽ പാവം വിശ്വാസികളെ പറ്റിക്കുന്നതിന്റെ തെളിവായിരുന്നു മുമ്പു പ്രത്യക്ഷപ്പെട്ട റിഹേഴ്‌സൽ വീഡിയോ. ശുശ്രുഷയ്ക്കിടെ ആത്മാവ് സന്നിവേശിച്ച് പ്രവർത്തകർ വേദിയിൽ കാട്ടിക്കൂട്ടുന്നതെല്ലാം വെറും തട്ടിപ്പുമാത്രമാണെന്ന് വിഡീയോ കണ്ടാൽ ബോധ്യമാകും.

ധ്യാനഹാളിൽ പത്തോളം പേർ ചേർന്നാണു റിഹേഴ്സൽ നടത്തുന്നത്. കൂടുതലും പെൺകുട്ടികളാണ്. വെള്ള വസ്ത്രം ധരിച്ച രണ്ടു മുതിർന്ന സ്ത്രീകളും ഒരു പുരുഷനും വേണ്ട നിർദ്ദേശങ്ങൾ നല്കുന്നു. പെൺകുട്ടികൾ അടക്കമുള്ള സംഘം ധ്യാനഹാളിലെ വേദിയിൽ കൈകോർത്ത് വൃത്തത്തിൽ നിൽക്കുന്നു. കറുത്തനിറത്തിലുള്ള പാറ്റ്സും നീഷ ഷർട്ടും ഇട്ടയാളാണ് ഇവരെ നിയന്ത്രിക്കുന്നത്. ഇദ്ദേഹത്തിന്റെ നിർദ്ദേശം ലഭിക്കുമ്പോൾ വൃത്തത്തിൽ നിൽക്കുന്നവർ അപസ്മാരം ബാധിച്ചവരെപ്പോലെ അഭിനയിക്കാൻ തുടങ്ങുന്നു. ഉച്ചത്തിൽ ബഹളമുണ്ടാക്കുകയും കറങ്ങിക്കൊണ്ട് നിലത്തു വീഴുകയും പിന്നെക്കിടന്ന് വിറയ്ക്കുന്നതും വീഡിയോയിൽ കാണം.

റിഹേഴ്സൽ ഒരുവട്ടം പൂർത്തിയാകുമ്പോൾ നീല ഷർട്ട് ധരിച്ച ഇൻസ്ട്രക്ടർ വന്ന് വീണ്ടും നിർദ്ദേശങ്ങൾ നല്കുന്നു. റിഹേഴ്സലിൽ അഭിനയം പോരാത്തവരോട് കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് വീണ്ടും നിർദ്ദേശം നല്കുന്നു. വെള്ള വസ്ത്രം ധരിച്ച രണ്ടു സ്ത്രീകളും വേണ്ട നിർദ്ദേശങ്ങൾ നല്കുന്നുണ്ട്. ഒരിക്കൽക്കൂടി പെൺകുട്ടികളടക്കം കൈകോർത്ത് വൃത്തത്തിൽ നിൽക്കുന്നു. ഇൻസ്ട്രക്ടറുടെ നിർദ്ദേശം ലഭിക്കുമ്പോൾ വീണ്ടും അപസ്മാരബാധിതരെപ്പോലെ അഭിനയിക്കാൻ തുടങ്ങുന്നു. ഉച്ചത്തിൽ നിലവിളിച്ച് കറങ്ങി വീഴുകയും നിലത്തുകിടന്ന് വിറയ്ക്കലും വീണ്ടും നടക്കുന്നതു വീഡിയോയിൽ കാണാനാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP