Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിങ്ങൾ എവിടുത്തെ ഭക്തനാണ്; നിങ്ങളുടെ ഭാര്യയോ അമ്മയോ ആയിരുന്നുവെങ്കിൽ ഇങ്ങനെ പെരുമാറുമായിരുന്നോ? റിപ്പബ്ലിക് ടിവിയുടെ വനിതാ റിപ്പോർട്ടർ ആക്രമിക്കപ്പെട്ടതോടെ രാഹുൽ ഈശ്വറിനെ നിർത്തിപ്പൊരിച്ച് അർണാബ് ഗോസ്വാമി; സംഭവത്തിൽ മാപ്പ് പറഞ്ഞ ഈശ്വരിനോട് ആർക്ക് വേണം നിങ്ങളുടെ മാപ്പെന്ന് അർണാബ്

നിങ്ങൾ എവിടുത്തെ ഭക്തനാണ്; നിങ്ങളുടെ ഭാര്യയോ അമ്മയോ ആയിരുന്നുവെങ്കിൽ ഇങ്ങനെ പെരുമാറുമായിരുന്നോ? റിപ്പബ്ലിക് ടിവിയുടെ വനിതാ റിപ്പോർട്ടർ ആക്രമിക്കപ്പെട്ടതോടെ രാഹുൽ ഈശ്വറിനെ നിർത്തിപ്പൊരിച്ച് അർണാബ് ഗോസ്വാമി; സംഭവത്തിൽ മാപ്പ് പറഞ്ഞ ഈശ്വരിനോട് ആർക്ക് വേണം നിങ്ങളുടെ മാപ്പെന്ന് അർണാബ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കില്ലെന്ന പേരിൽ നടക്കുന്ന സംഘർഷവും അക്രമവും ദേശീയ തലത്തിൽ വലിയ വാർത്തയായി മാറിയിട്ടുണ്ട്. മല കയറാനെത്തിയ യുവതികളെ ശബരിമല സംരക്ഷണ സമിതി തടയുകയും മാധ്യമപ്രവർത്തകരെയടക്കം ആക്രമിക്കുകയും ചെയ്തതോടെയും ദേശീയ മാധ്യമങ്ങളിലെ നിരവധി മാധ്യമപ്രവർത്തകർക്ക് ആക്രമണം നേരിടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെ സംഭവം ദേശീയ വിഷയമായി.

ദേശീയ ചാനലായ റിപ്പബ്ലിക് ടിവി റിപ്പോർട്ടർ പൂജ പ്രസന്നയ്ക്ക് നേരെയടക്കം ആക്രമണമുണ്ടായിരുന്നു. നിരവധി മാധ്യമപ്രവർത്തകർക്കും ആക്രമണം നേരിടേണ്ടിവന്നു. റിപ്പബ്ലിക് ടിവി റിപ്പോർട്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ചാനലിനോട് പ്രതികരിക്കാൻ തയ്യാറായ രാഹുൽ ഈശ്വറിനെ അർണബ് ഗോസ്വാമി കൊലവിളിക്കുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. രാഹുൽ അടക്കമുള്ളവരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്ന് അർണബ് വ്യക്തമാക്കിയപ്പോൾ ഉത്തരം കിട്ടാതെ വലയുകയായിരുന്നു രാഹുൽ ഈശ്വർ.

നിലയ്ക്കലിൽ ഭക്തരുടെ സംഘം തങ്ങളുടെ റിപ്പോർട്ടറെ ആക്രമിച്ചത് ചൂണ്ടിക്കാണിച്ചാണ് രാഹുലിനെ 'നിങ്ങളെവിടുത്തെ ഭക്തനാണെന്നു' ചോദിച്ച് അർണാബ് കടന്നാക്രമിച്ചത്. നിങ്ങളുടെ ഭാര്യയോ അമ്മയോ ആയിരുന്നുവെങ്കിൽ ഇങ്ങനെ പെരുമാറുമായിരുന്നോ എന്നും അർണാബ് ഗോസ്വാമി ചോദിച്ചു. താൻ ഒരാഴ്‌ച്ചയായി നിങ്ങൾ ശബരിമലയിൽ കാണിച്ചുകൂട്ടുന്ന കൊള്ളരുതായ്മകളെപ്പറ്റി സംസാരിച്ചുകൊണ്ട് ഇരിക്കുകയാണെന്നും നിങ്ങൾ അവിടെ ആക്രമണം അഴിച്ചുവിടുകയാണെന്നും രാഹുലിനെ കടന്നാക്രമിച്ചുകൊണ്ട് അർണാബ് പറഞ്ഞു.

ശബരിമലയിലെ ഭക്തരുടെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കളിൽ പ്രധാനിയാണ് രാഹുൽ ഈശ്വർ. അർണാബിന്റെ അധിക്ഷേപം വാക്കുകൾക്ക് വേഗം കൂടിയതോടെ ക്ഷമചോദിച്ച രാഹുലിനോട്, 'നിങ്ങളുടെ ക്ഷമകൊണ്ട് കാര്യമില്ലെന്നും, നിങ്ങളുടെ പേരിൽ കേസ് കൊടുക്കുകയാണ് വേണ്ട'തെന്നും അർണാബ് പറഞ്ഞു. 'ഞാൻ നിങ്ങളോടു മുൻപ് പറഞ്ഞതാണ്, ആക്രമണത്തിന് പ്രേരിപ്പിക്കുന്ന ഒന്നും ചെയ്യരുതെന്ന്, എന്നാൽ നിങ്ങൾ അതുതന്നെ ചെയ്തു'. ഞാൻ നിങ്ങളുടെ കൂടെയുണ്ട് എന്ന് പറഞ്ഞ രാഹുലിനോട് 'നിങ്ങൾ എന്റെകൂടെ നിൽക്കേണ്ട കാര്യമില്ലെന്നും എനിക്ക് എന്റെ പോരാട്ടങ്ങൾ ഒറ്റക്ക് നടത്താൻ അറിയാ'മെന്നും അർണാബ് പറഞ്ഞു.

റിപ്പബ്ലിക് ചാനലിന്റെ ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ശബരിമലയിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു പൂജ പ്രസന്ന. പമ്പയിൽ വനിതാ മാധ്യമ പ്രവർത്തകയെ അശ്ലീലം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധകർ യാതൊരുവിധ പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയാണ്. വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെങ്കിലും അക്രമം തടയാനാവശ്യമായ യാതൊരുവിധ പ്രവൃത്തിയും സ്വീകരിക്കുന്നില്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. അയ്യപ്പ ദർശനം നടത്താനെത്തിയ ആന്ധ്ര സ്വദേശിനിയെ കൈയേറ്റം ചെയ്യാൻ പ്രതിഷേധക്കാർ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് പ്രതിഷേധകരെ വിരട്ടിയോടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP