Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ ബാഗ് സ്വയം ചുമന്ന് പ്രണവ് മോഹൻലാൽ; കാരി കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാൽ ബാഗ് തോളിൽ ചുമന്ന് താര പുത്രൻ: വീഡിയോ വൈറൽ

ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ ബാഗ് സ്വയം ചുമന്ന് പ്രണവ് മോഹൻലാൽ; കാരി കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാൽ ബാഗ് തോളിൽ ചുമന്ന് താര പുത്രൻ: വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

ളിമ നിറഞ്ഞ സ്വഭാവം കൊണ്ടും ജീവിതത്തിലെ ലാളിത്യം കൊണ്ടും ആരാധകരെയും സഹപ്രവർത്തകരെയും എല്ലാം അത്ഭുതപ്പെടുത്തുന്ന താരമാണ് പ്രണവ് മോഹൻലാൽ. മലയാളത്തിലെ സൂപ്പർ താരത്തിന്റെ മകനാണെന്ന ജാഡ തീരെ ഇല്ലാതെ എല്ലാവരോടും ഇടപെഴുകാറുണ്ട് പ്രണവ്. അതു ഒന്നുകൂടി വെളിവാക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചെന്നൈ എയർപോർട്ടിൽ വലിയ കാരിബാഗും ചുമന്ന് ഡ്രൈവർക്കൊപ്പം പോകുന്ന പ്രണവിനെ വിഡിയോയിൽ കാണാം.

കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാൽ ഡ്രൈവർക്ക് അത് കാറിലേക്കു കൊണ്ടുപോകുക ബുദ്ധിമുട്ടായിരുന്നു. തുടർന്ന് പ്രണവ് തന്നെ ആ ബാഗ് തോളിലെടുത്തു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ഷൂട്ടിനു ശേഷം ചെന്നൈ എയർപോർട്ടിൽ എത്തിയതായിരുന്നു പ്രണവ് മോഹൻലാൽ.

പ്രണവ്, കല്യാണി പ്രിയദർശൻ എന്നിവരെ നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'. അജു വർഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP