Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഹമ്മദാബാദിൽ കാർണിവലിനിടെ പെൺകുട്ടികളെ പീഡിപ്പിക്കാൻ പൊലീസുകാരന്റെ ശ്രമം; സിസിടിവി ദൃശ്യങ്ങൾ വൈറലായപ്പോൾ അന്വേഷണത്തിന് ഉത്തരവ്

അഹമ്മദാബാദിൽ കാർണിവലിനിടെ പെൺകുട്ടികളെ പീഡിപ്പിക്കാൻ പൊലീസുകാരന്റെ ശ്രമം; സിസിടിവി ദൃശ്യങ്ങൾ വൈറലായപ്പോൾ അന്വേഷണത്തിന് ഉത്തരവ്

അഹമ്മദാബാദ്: ഗുജറാത്തിൽ നടക്കുന്ന പ്രശസ്തമായ കൻകാരിയ കാർണിവൽ ഫെസ്റ്റിൽ പെൺകുട്ടികളെ 'കൈകാര്യം' ചെയ്യുന്ന പൊലീസുകാരന്റെ വീഡിയോ വിവാദമാകുന്നു. സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ ഇയാൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

ഡിസംബർ അവസാന ആഴ്ച നടന്ന കൻകാരിയ കാർണിവല്ലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടികളുടെ പിന്നാലെ നടന്ന് ശല്യപ്പെടുന്ന ദൃശ്യങ്ങളാണ് ഒരു മിനിറ്റ് നീളുന്ന വീഡിയോയിലുള്ളത്. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

സുരക്ഷയ്ക്കായി നൂറ് കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെയാണു കാർണിവലിൽ നിയമിച്ചിരുന്നത്. അതേസമയം വീഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളുടെ മുഖവും വീഡിയോയിൽ വ്യക്തമല്ല. അതേസമയം കാർണിവല്ലിൽ നിയമിച്ച പൊലീസുകാരിൽ നിന്ന് ഇയാളെ കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും അതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സിറ്റി പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP