Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആരും വിഷമിക്കേണ്ടതില്ല...നിങ്ങൾക്ക് എന്ത് സഹായത്തിനും ഞങ്ങളെ സമീപിക്കാം; വെള്ളവും ഭക്ഷണവും വസ്ത്രവുമെല്ലാം ശരിയാക്കിത്തരും; മോദിയുടെ വാക്കുകൾ കൂടി കടമെടുത്തുകൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് അതിഥി തൊഴിലാളികളോട് ഹിന്ദിയിൽ സംസാരിക്കുന്ന കോഴിക്കോട്ടെ പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു

ആരും വിഷമിക്കേണ്ടതില്ല...നിങ്ങൾക്ക് എന്ത് സഹായത്തിനും ഞങ്ങളെ സമീപിക്കാം; വെള്ളവും ഭക്ഷണവും വസ്ത്രവുമെല്ലാം ശരിയാക്കിത്തരും; മോദിയുടെ വാക്കുകൾ കൂടി കടമെടുത്തുകൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് അതിഥി തൊഴിലാളികളോട് ഹിന്ദിയിൽ സംസാരിക്കുന്ന കോഴിക്കോട്ടെ പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു

ജാസിം മൊയ്ദീൻ

കോഴിക്കോട്: കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അതിഥി തൊഴിലാളുകളോട് ഹിന്ദിയിൽ സംസാരിക്കുന്ന വീഡിയോ ആണ്. ഹിന്ദിയിൽ അതിഥി തൊഴിലാളികളോട് സംസാരിക്കുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്. എന്നാൽ ഇദ്ദേഹം അവരോട് സംസാരിക്കുന്ന രീതിയാണ് മറ്റുള്ളവരിൽ നിന്ന് ഇയാളെ വ്യത്യസ്തനാക്കുന്നത്.

നിരവധി ആശങ്കൾക്കിടയിൽ നിൽക്കുന്ന തൊഴിലാളുകളെ ആശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നൊച്ചാട് സ്വദേശിയും ഹോംഗാർഡുമായ കെ.കരുണാകരൻ ആണ് സർക്കാർ എല്ലാ സഹായങ്ങളും ചെയ്തുതരുമെന്നും ആരും വിഷമിക്കേണ്ടതില്ലെന്നും പറഞ്ഞുകൊണ്ട് ശുദ്ധമായ ഹിന്ദിയിൽ തൊഴിലാളികളെ ആശ്വസിപ്പിക്കുന്നത്.

നിങ്ങൾക്ക് കഴിക്കാൻ ആവശ്യത്തിന് ഭക്ഷണമുണ്ടോ എന്നും എല്ലാ സൗകര്യങ്ങളും സർക്കാർ ചെയ്തുതരുമെന്നും പറയുന്ന ഇദ്ദേഹം കൊറോണ പ്രതിരോധത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളെ കുറിച്ചും അതിഥി തൊഴിലാളികളെ ഓർമിപ്പിക്കുന്നുണ്ട്. സൈനികവൃത്തിയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് കരുണാകൻ കേരള പൊലീസിൽ ഹോംഗാർഡായി ചുമതലയേറ്റത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP