Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഹവിൽദാർ ഹരീന്ദ്രൻ ജീവനോടെ ഉള്ളപ്പോൾ പിക്കറ്റ് 43 വഴി ഒറ്റ ഒരുത്തനും ഇന്ത്യയിൽ കാലുകുത്തില്ല': പൃഥ്വിരാജ് സൈനികനാകുന്ന മേജർ രവി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നു

'ഹവിൽദാർ ഹരീന്ദ്രൻ ജീവനോടെ ഉള്ളപ്പോൾ പിക്കറ്റ് 43 വഴി ഒറ്റ ഒരുത്തനും ഇന്ത്യയിൽ കാലുകുത്തില്ല': പൃഥ്വിരാജ് സൈനികനാകുന്ന മേജർ രവി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നു

മേജർ രവി- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ പിക്കറ്റ് 43ന്റെ ട്രെയ്‌ലർ പുറത്തുവന്നു. പൃഥ്വിക്ക് പുറമേ ചിത്രത്തിൽ ബോളിവുഡ് താരമായ ജാവേദ് ജെഫ്രിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കാശ്മീർ അതിർത്തിയിലെ സംഘർഷത്തിന്റെയും സൗഹൃദത്തിന്റെയും കഥപറയുന്നതാണ്.

കശ്മീരിൽ അതിശൈത്യമുള്ള ഒരു പ്രദേശത്ത് ഒറ്റപ്പെട്ടുപോകുന്ന സൈനികന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അയാളുടെ കൂട്ടിനുള്ളത് ഒരു റേഡിയോയും ഒരു പട്ടിയും മാത്രം. പുറംലോകവുമായി ബന്ധമില്ലാതെ പാക് അതിർത്തിയിൽ അലയുന്ന സൈനികന്റെ മനോനില പിന്നീട് തെറ്റുന്നു. അയാൾ അതിർത്തി സംരക്ഷിക്കാനും ശ്രമിക്കുന്നു. പാക്കിസ്ഥാൻ അതിർത്തിയിലും ഒരു പട്ടാളക്കാരൻ സമാനമായ സ്ഥിതി നേരിടുന്നു. ശത്രുക്കളായ സൈനികർ തമ്മിൽ അഗാധ സൗഹൃദത്തിലാകുന്നതുമാണ് ചിത്രം പറയുന്നത്. പ്രണയവും പാട്ടുമെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കശ്മീരിലെ മൂന്ന് കാലാവസ്ഥകളിലായി മൂന്ന് ഷെഡ്യൂളുകളിലാണ് പിക്കറ്റ് 43 ചിത്രീകരിക്കുന്നത്. ആദ്യ ഷെഡ്യൂളിൽ സ്ത്രീ കഥാപാത്രങ്ങളാരുമില്ല. പൃഥ്വിരാജ് ഒരു സൈനികന്റെ വേഷത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നേരത്തെ മോഹൻലാലിനെ നായകനാക്കി ഈചിത്രം ചെയ്യാനാണ് മേജർ രവി തീരുമാനിച്ചിരുന്നത്. പിന്നീടാണ് പൃഥ്വിരാജിനെ നായകനാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP