Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ചക്കര പൊന്നാര പൂഞ്ഞാറ്റിലെ പിസി മാമാ...ഞങ്ങളാരും ചന്ത എന്ന വാക്ക് ഉപയോഗിക്കാറില്ല; തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമാ; പൂഞ്ഞാറിലും ഉണ്ടാകും പുലയർ; പി.സി.ജോർജിന്റെ ദളിത് വിരുദ്ധ പ്രസ്താവനയ്ക്ക് മറുപടിയുമായെത്തിയ വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു

ചക്കര പൊന്നാര പൂഞ്ഞാറ്റിലെ പിസി മാമാ...ഞങ്ങളാരും ചന്ത എന്ന വാക്ക് ഉപയോഗിക്കാറില്ല; തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമാ; പൂഞ്ഞാറിലും ഉണ്ടാകും പുലയർ; പി.സി.ജോർജിന്റെ ദളിത് വിരുദ്ധ പ്രസ്താവനയ്ക്ക് മറുപടിയുമായെത്തിയ വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ദളിതർക്കെതിരെ പി.സി.ജോർജ് എംഎൽഎ നടത്തിയ അധിക്ഷേപം വിവാദമാകുകയും അദ്ദേഹം മാപ്പുപറയുകയും ചെയ്തിരുന്നു.സീറോ-മലബാർ സഭ ഭൂമി വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനുള്ള പിസിയുടെ മറുപടിയാണ് വിവാദമായത്.

Stories you may Like

'കത്തോലിക്കാ സഭയിലെന്നാ വിഘടനം വരാനാ. ഞാൻ പറഞ്ഞില്ലേ, പുലയ സ്ത്രീയിൽ ജനിച്ചവനാ വൈദികൻ. അവനൊക്കെ പറഞ്ഞത് ഇവിടെ കത്തോലിക്കർ ആരേലും കേൾക്കുമോ..' എന്നായിരുന്നു പിസി ജോർജിന്റെ പരാമർശം. അതിന് മറുപടിയെന്നോണം വന്ന വീട്ടമ്മയുടെ ഫേസ്‌ബുക്ക് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പിസി മാമാ.. എന്നു തുടങ്ങുന്നതാണ് യുവതിയുടെ സംഭാഷണം. കാത്തു ഓമന ബിമൽ എന്ന പിസി ജോർജിന്റെ പുലയവിരുദ്ധ പ്രസ്താവനയെ ആകെ വിമർശിക്കുകയാണ് വീഡിയോയിൽ. ഞങ്ങൾ ആരും ചന്ത എന്ന് വാക്കു ഉപയോഗിക്കാറില്ല. ചന്ത എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് പെരുമ്പട ചന്തയും മുക്കട ചന്തയുമാണ്. പുലയരെ പറഞ്ഞാൽ എല്ലാം തെറ്റും..അറിയില്ലേ..വയലിൽ ഞാർ നട്ട് നനച്ചു അത് വളർത്തി അരിയുണ്ടാക്കി കൊണ്ടുവന്നില്ലേൽ തിന്നാൻ ഒന്നും കിട്ടില്ലെന്നും വീഡിയോയിൽ അവർ പറയുന്നു. പണ്ടത്തേ അടിമത്വമല്ല..എല്ലായിടത്തും പുലയരുണ്ട്.. അതൊക്കെ ഒന്നു മനസിലാക്കിയാൽ മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്, കേട്ടോ മാമാ..ലൗവ് യു മാമാ.. എന്നും വീഡിയോയിൽ പറയുന്നു.

പൂഞ്ഞാറിലും ഉണ്ടാകും പുലയർ. അവർ തീരുമാനിക്കുക പിസി ജോർജിനെ പോലുള്ളവരെ എങ്ങിനെ ട്രീറ്റ് ചെയ്യണം എന്ന കാര്യവും. പണ്ടത്തെ അടിമത്ത സമ്പ്രദായമൊന്നുമല്ല ഇപ്പോൾ എല്ലാസ്ഥലത്തും പുലയർ ഉണ്ട്. അതൊക്കെ ഒന്നു മനസിലാക്കിയാൽ മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്, കേട്ടോ മാമാ..ലൗവ് യു മാമാ.. എന്ന് പറഞ്ഞുകൊണ്ടാണ് യുവതി തന്റെ ഫേസ്‌ബുക്ക് വീഡിയോ അവസാനിപ്പിക്കുന്നത്. 'ഞാനോർത്തു. ഇവനീ ചന്തയാവുന്നത് എങ്ങനെയാന്ന്. ഇത്രേം വലിയ കുടുംബത്തിലെ മാന്യൻ. അന്വേഷിച്ചപ്പോഴാണ് അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായവനാ. പോരേ. അഭ' എന്ന പിസി ജോർജിന്റെ പ്രസ്താവനയാണ് വീട്ടമ്മയെ പ്രകോപിപ്പിച്ചത്.

തനിക്ക് നാക്ക് പിഴ സംഭവിച്ചെന്നും ദളിതരെ അധിക്ഷേപിച്ച് സംസാരിച്ചതിൽ മാപ്പ് പറയുന്നെന്നും പിസി ജോർജ് എംഎൽഎ വ്യക്തമാക്കിയിരുന്നു. പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്. ഇപ്പോൾ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും നേരത്തെ പിസി ജോർജ് പറഞ്ഞത്. ഇത് നാക്ക് പിഴയാണെന്നാണ് പിസി ജോർജ് പിന്നീട് തിരുത്തിയത്. അതിരൂപതയുടെ ഭൂമി മറിച്ചു വിറ്റ സംഭവത്തിൽ സഭയ്ക്കകത്തു നടക്കുന്ന പ്രതിഷേധങ്ങൾക്കു പിന്നാലെയാണ് മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പി സി ജോർജ്ജ് രംഗത്തെത്തിയിരുന്നത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP