Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

''പുതുവത്സരാ..ശം.. ആശ്രമം....'' ഹൊ.. ഈ മലയാളം വലിയ പാടുതന്നെ; ഷാരൂഖിനെ മലയാളം പഠിപ്പിച്ച് റിമി ടോമി ഒന്നും ഒന്നും മൂന്നിൽ

''പുതുവത്സരാ..ശം.. ആശ്രമം....'' ഹൊ.. ഈ മലയാളം വലിയ പാടുതന്നെ; ഷാരൂഖിനെ മലയാളം പഠിപ്പിച്ച് റിമി ടോമി ഒന്നും ഒന്നും മൂന്നിൽ

'ഹൊ! ഈ മലയാളം വലിയ പാടുതന്നെ...' ഷാരൂഖ് കൈമലർത്തി. പുതിയ ചിത്രമായ 'ഹാപ്പി ന്യൂ ഇയർ' എന്നത് മലയാളത്തിൽ പറയാൻ റിമി ടോമി പഠിപ്പിച്ചപ്പോഴാണ് ഷാരൂഖിന്റെ പ്രതികരണം.

ദീപാവലി ദിനത്തിൽ മഴവിൽ മനോരമ ചാനൽ സംപ്രേഷണം ചെയ്ത 'ഒന്നും ഒന്നും മൂന്നി'ന്റെ പ്രത്യേക എപ്പിസോഡിലാണ് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിനെയും താരറാണി ദീപിക പദുക്കോണിനെയും മലയാളം പഠിപ്പിക്കാൻ അവതാരകയായ റിമി ടോമി ശ്രമിച്ചത്. 'പുതുവത്സരാശംസകൾ' എന്ന് പറയാൻ ഷാരൂഖ് ശ്രമിച്ചത് അണിയറപ്രവർത്തകരിലും ചിരി പടർത്തി.

അവതാരകയായ റിമി ടോമിയുടെ തമാശകളും കുസൃതികളുമൊപ്പം ഷാരൂഖ് ഖാനും ദീപികയും ഏറെ ആസ്വദിക്കുകയും ചെയ്തു. ഒരു ചിരിയോ നോട്ടമോ കൊണ്ടു പോലും ആരാധകലക്ഷങ്ങളെ കോരിത്തരിപ്പിക്കുന്ന ഖാൻ മാജിക്, ആരെയും ആകർഷിക്കുന്ന റിമിയുടെ അവതരണശൈലിക്കൊപ്പം ചേരുന്ന അപൂർവ നിമിഷങ്ങളടങ്ങിയ എപ്പിസോഡ് സൂപ്പർഹിറ്റാകുകയും ചെയ്തു. ഷൂട്ടിങ്ങിനായി മുൻപ് കേരളത്തിൽ വന്ന അനുഭവങ്ങൾ ഷാറുഖും ദീപികയും പങ്കുവച്ചു. റിമിയുടെ പാട്ടിനൊപ്പം നൃത്തംവയ്ക്കാനും ഇരുവരും തയ്യാറായി.

മുംബൈയിൽ വച്ചാണ് ദീപാവലി സ്‌പെഷ്യൽ എപ്പിസോഡിന്റെ ഷൂട്ടിങ് നടന്നത്. പുലർച്ചെ രണ്ടു മുതലായിരുന്നു ഷൂട്ടിങ്. 'ഥോടാ ഹിന്ദി, ഥോടാ ഇംഗ്ലീഷ്, ബഹുത് സാര മലയാളം' എന്നൊക്കെ മുറി ഹിന്ദിയിൽ റിമി ടോമി പറഞ്ഞതിനു പിന്നാലെ അഭിനന്ദനവുമായി ദീപികയെത്തി. റിമിക്ക് മൂന്ന് ഭാഷ അറിയാമെന്നും പക്ഷേ, തനിക്ക് രണ്ടുഭാഷമാത്രമേ അറിയൂ എന്നും ദീപിക പറഞ്ഞു.

ഷാരൂഖ് ഖാനെക്കൊണ്ട് 'കേരനിരകളാടും' എന്ന ഗാനവും റിമി പാടിപ്പിച്ചു. ഒടുവിൽ മലയാളത്തിന്റെ സമ്മാനമായി ഷാരൂഖിനും ദീപികയ്ക്കും ചുണ്ടൻ വള്ളത്തിന്റെ മാതൃകയും സമ്മാനമായി നൽകി. 'മോസ്റ്റ് ബ്യൂട്ടിഫുൾ ആൻഡ് എന്റർടെയ്‌നിങ് ലേഡി ഇൻ മലയാളം' എന്നാണ് ഷാരൂഖ് റിമിയെ ദീപികയ്ക്ക് പരിചയപ്പെടുത്തിയത്.

ഇതാ 'ഒന്നും ഒന്നും മൂന്നി'ന്റെ ദീപാവലി എപ്പിസോഡ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP