Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുട്ടികൾ ഇന്റർനെറ്റിലെ കഴുകന്മാരെ കരുതിയിരിക്കുക.. ഓൺലൈൻ ചൂഷണം പ്രമേയമാക്കിയ ശ്യാമപ്രസാദിന്റെ ഹ്രസ്വചിത്രം കാണുക

പെൺകുട്ടികൾ ഇന്റർനെറ്റിലെ കഴുകന്മാരെ കരുതിയിരിക്കുക.. ഓൺലൈൻ ചൂഷണം പ്രമേയമാക്കിയ ശ്യാമപ്രസാദിന്റെ ഹ്രസ്വചിത്രം കാണുക

തിരുവനന്തപുരം: ഇന്റർനെറ്റ് ചതിക്കുഴികളിൽ വീണ് ജീവിതം തകർന്ന പെൺകുട്ടികളുടെ കഥകൾ ഇപ്പോൾ മിക്ക ദിവസങ്ങളിലും പത്രങ്ങളിൽ ഇടംപിടിക്കാറുണ്ട്. കൗമാരക്കാരെ ലക്ഷ്യമിട്ട് ക്യാമറാകണ്ണുകൾ എപ്പോഴും എവിടെയുമുണ്ട്. തന്റേതല്ലാത്ത കാരണത്താൽ പോലും പെൺകുട്ടികൾ വഞ്ചിക്കപ്പെടുന്ന സാഹചര്യം നിരവധിയാണ്. ഇങ്ങനെയുള്ള ഇന്റർനെറ്റിന്റെ ചതിക്കുഴികൾ പ്രമേയമാക്കി സംവിധായകൻ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഏറെ ശ്രദ്ധനേടുന്നു.

കൗമാരക്കാരെ സോഷ്യൽനെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെ ആകർഷിച്ച് ചൂഷണം ചെയ്യുന്ന ഓൺലൈൻ വേട്ടക്കാരെ പ്രമേയമാക്കി പ്രശസ്ത സംവിധായകൻ ശ്യാമ പ്രസാദ് ഒരുക്കിയ ഹ്രസ്വചിത്രം റിലീസ് ചെയ്തു. നടി പാർവതി മേനോൻ നൽകുന്ന ആമുഖത്തോടെയാണ് ചൂഷണത്തിന് ഇരയാകുന്ന പെൺകുട്ടികളുടെ കഥ തുടങ്ങുന്നത്. സ്‌കൂൾ വിദ്യാർത്ഥിനിയെ മോർഫ് ചെയ്ത ചിത്രങ്ങളിലൂടെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ സുഹൃത്തുക്കളി ടീച്ചറും ഇടപെട്ട് പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ കഥ.

ഓൺലൈൻ ചൂഷണത്തെക്കുറിച്ച് പെൺകുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിൻ റോട്ടറി ക്ലബിന്റെ സാമൂഹിക പ്രവർത്തന സംഘടനയായ ബോധിനി ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിനൊടുവിൽ, ഇന്റർനെറ്റിലെ ചതിക്കുഴികളിൽ പെട്ടുപോയ നിസഹായരായ പെൺകുട്ടികൾ സഹായം അഭ്യർത്ഥിക്കാനായി ബന്ധപ്പെടേണ്ട നമ്പറും പറയുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP