Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ന്യുയോർക്ക് നഗരത്തിലൂടെ ഒരു സ്ത്രീ പത്തുമണിക്കൂർ നടന്നാൽ 100 തവണ പീഡിപ്പിക്കപ്പെടും; ഇന്ത്യയെ കുറ്റം പറയുന്ന പാശ്ചാത്യ മാദ്ധ്യമങ്ങൾ ഈ വീഡിയോ കാണട്ടെ

ന്യുയോർക്ക് നഗരത്തിലൂടെ ഒരു സ്ത്രീ പത്തുമണിക്കൂർ നടന്നാൽ 100 തവണ പീഡിപ്പിക്കപ്പെടും; ഇന്ത്യയെ കുറ്റം പറയുന്ന പാശ്ചാത്യ മാദ്ധ്യമങ്ങൾ ഈ വീഡിയോ കാണട്ടെ

ൽഹിയിൽ ഓടുന്ന ബസ്സിൽ യുവതി കൂട്ടബലാൽസംഗത്തിനിരയൊയി മരിച്ച സംഭവത്തിനുശേഷം, ലോകത്തിന്റെ 'റേപ്പ് കാപ്പിറ്റൽ' എന്നാണ് ഡൽഹിയെയും ഇന്ത്യയെയും പാശ്ചാത്യ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ചെറിയ സംഭവങ്ങൾക്കുപോലും വലിയ വാർത്താ പ്രാധാന്യവും ലഭിക്കുന്നു. എന്നാൽ, ഇന്ത്യയെ കുറ്റം പറയുന്ന പാശ്ചാത്യ മാദ്ധ്യമങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോയാണിത്.

ന്യുയോർക്ക് നഗരത്തിലൂടെ പത്തുമണിക്കൂർ നടക്കുന്നതിനിടെ, ഒരു യുവതി നൂറിലേറെത്തവണ അപമാനിക്കപ്പെടുന്നതിന്റെ വീഡിയോയാണ് ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. മാൻഹട്ടനിലെ വിവിധ റോഡുകളിലൂടെ നടക്കുന്നതിനിടെ, എല്ലാ പ്രായത്തിലുമുള്ള എല്ലാത്തരക്കാരുമായ ആളുകളിൽനിന്ന് നേരിടേണ്ടിവരുന്ന കമന്റുകളും ലൈംഗികച്ചുവയുള്ള വർത്തമാനങ്ങളുമാണ് വീഡിയോയിലുള്ളത്.

തെരുവിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകൾ നേരിടുന്ന അപമാനത്തെയും അധിക്ഷേപത്തെയും വെളിപ്പെടുത്തുന്നതിനുവേണ്ടി നിർമ്മിച്ചിട്ടുള്ള വീഡിയോയാണിത്. നടി സൂസന്ന റോബർട്‌സാണ് തെരുവിലൂടെ നടക്കുന്നത്. താൻ നേരിട്ട അപമാനത്തെക്കുറിച്ച് സൂസന്ന വ്യക്താക്കുന്നു. നടിയും സുഹൃത്തും ചേർന്നാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

ജീൻസും ടിഷർട്ടുമണിഞ്ഞ് നടക്കുന്ന സൂസന്നയുടെ നേർക്ക് തെരുവിൽനിന്ന് വരുന്ന കമന്റുകളാണ് വീഡിയോ നിറയെ. അതൊന്നും കേൾക്കാതെ നടക്കുന്നതോടെ, കമന്റുകളുടെ തീവ്രതയേറുന്നുമുണ്ട്. 'സ്ത്രീയെന്ന നിലയിൽ ന്യുയോർക്ക് നഗരത്തിലൂടെ പത്തുമണിക്കൂർ നടക്കുമ്പോൾ' എന്നാണ് വീഡിയോക്ക് അവർ നൽകിയിരിക്കുന്ന പേര്. ചൊവ്വാഴ്ച യു ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ഒരുകോടിയിലേറെപ്പേർ കണ്ടുകഴിഞ്ഞു.

വീഡിയോ പോസ്റ്റ് ചെയ്തശേഷം തനിക്ക് ചില ഭീഷണികൾ ലഭിച്ചതായി സൂസന്ന പറഞ്ഞു. അക്രമിക്കുമെന്നും കൊല്ലുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയവരുണ്ട്. ചാരിറ്റിയുടെ പേരിൽ നിർമ്മിച്ച വീഡിയോ തനിക്ക് അപകടമുണ്ടാക്കുമോ എന്ന് ഭയക്കുന്ന സൂസന്ന പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP