Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം കർത്തവ്യം മറക്കുന്ന വൈദികർക്കും സഭയ്ക്കും ഇപ്പോൾ താത്പര്യം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ പണിയുന്നതിനും പാരിഷ് ഹാൾ കെട്ടിപ്പൊക്കുന്നതിനും; തിരുവമ്പാടിയിലെ പാരിഷ് ഹാളിന് ഒരു ദിവസത്തെ വാടക 50,000 രൂപയാണ്: വൈദികർക്കും സിസ്റ്റേഴ്‌സിനും കൂടുതൽ ദൈവവിളി ഒണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം: സഭാ വിശ്വാസിയായ ലണ്ടനിലെ മലയാളിക്ക് പറയാനുള്ളത്

സ്വന്തം കർത്തവ്യം മറക്കുന്ന വൈദികർക്കും സഭയ്ക്കും ഇപ്പോൾ താത്പര്യം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ പണിയുന്നതിനും പാരിഷ് ഹാൾ കെട്ടിപ്പൊക്കുന്നതിനും; തിരുവമ്പാടിയിലെ പാരിഷ് ഹാളിന് ഒരു ദിവസത്തെ വാടക 50,000 രൂപയാണ്: വൈദികർക്കും സിസ്റ്റേഴ്‌സിനും കൂടുതൽ ദൈവവിളി ഒണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം: സഭാ വിശ്വാസിയായ ലണ്ടനിലെ മലയാളിക്ക് പറയാനുള്ളത്

സീറോ മലബാർ സഭ പാവങ്ങളിൽ നിന്നും അകന്നു പോയതായി സഭാ വിശ്വാസി ലണ്ടനിലെ മലയാളി. ക്രിസ്തുവിനെ മാറ്റി നിർത്തിക്കൊണ്ടാണ് സഭയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നതെന്നും ലണ്ടനിലെ മലയാളി പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ സഭയിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ കാരണമെന്താണെന്നും അതിനുള്ള പരിഹാരവും നിർദ്ദേശിച്ച് സിബി എന്ന മലയാളി സോഷ്യൽ മീഡിയയിൽ ഇട്ട വീഡിയോയിൽ പറയുന്നു

കേരളത്തിൽ ഏറ്റവും സമ്പന്നമായ സഭയാണെങ്കിലും വിശ്വാസ്യത്തിൽ ദാരിദ്രരാണെന്നും സിബി ആരോപിക്കുന്നു. സ്വന്തം കർത്തവ്യത്തിൽ നിന്നും അകന്നാണ് വൈദീകരും അൽമായരും ഇപ്പോൾ ജീവിക്കുന്നത്. മെത്രാന്മാർ ഒരിക്കലും സഭയുടെ അഡ്‌മിനിസ്‌ട്രേറ്ററല്ല. മെത്രാന്മാരും വൈദികരും ഇനിയെങ്കിലും സഭയുടെ പണം കൈകാര്യം ചെയ്യുന്നത് നിർത്തണമെന്നും സിബി പറയുന്നു.

നിങ്ങൾ വിളിക്കപ്പെട്ടടുത്ത് നിങ്ങൾ ഇറിക്കണം. അല്ലെങ്കിൽ നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങൾക്ക് ചെയ്യാൻ കഴിയാതെ വരും. മെത്രാന്മാർക്കും വൈദികർക്കും ഇപ്പോൽ പള്ളിയും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും പണിയുന്നതിനാണ് സമയം. ഇപ്പോൾ പാരിഷ് ഹാൾ പണിയുന്നതും ട്രെൻഡ് ആയിട്ടുണ്ട്. തിരുവമ്പാടിയിലെ ഒരു പാരിഷ് ഹാളിന് ദിവസ വാടകയായി 50,000 രൂപയാണ് ഈടാക്കുന്നതെന്നും വീഡിയോയിൽ സിബി പറയുന്നു.

ഇന്ന് കേരളത്തിൽ ഏറ്റവും സമ്പന്നരായിട്ടുള്ള വിഭാഗമാണ് സീറോ മലബാർ സഭയും സഭയുടെ വിശ്വാസികളും. എന്നാൽ വിശ്വാസികളും സഭയും ഇന്ന് സമ്പത്തിൽ സമ്പന്നരാണെങ്കിലും വിശ്വാസത്തിൽ ദരിദ്രരാണ്. ഇതാണ് ഇന്ന് സംഭവിക്കുന്നത്. സഭയുടെ അഡ്‌മിനിസ്ട്രേറ്റർമാരായല്ല മെത്രാന്മാർ പ്രവർത്തിക്കേണ്ടതെന്നും സിബി പറഞ്ഞുവെക്കുന്നു. മെത്രാന്മാരും വൈദികരും സഭയുടെ പണം കൈകാര്യം ചെയ്യുന്ന രീതി ഇനിയെങ്കിലും നിർത്തേണ്ട സമയമായി. കാരണം, ഇവർ പണം കൈകാര്യം ചെയ്യുന്നതിനാലാണ് സഭയിൽ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ഒരാൾ വൈദികനാകുന്നത് 10, 12 ഉം വർഷങ്ങൾ പരിശീലനം നേടി അനേകം പ്രാർത്ഥിച്ചു ഒരുങ്ങി ദൈവവിളി ദാനമായി കിട്ടിയതിനു ശേഷമാണ്. ഇവർ ആശുപത്രി നോക്കാനോ, സ്‌കൂൾ നോക്കാനോ, മറ്റു ബിസിനസുകൾ നടത്താനോ, സ്ഥലം വാങ്ങുവാനോ വിൽക്കുവാനോ ഒക്കെ പോകുമ്പോൾ ഇവരുടെ യഥാർത്ഥ ദൗത്യം നഷ്ടമാകുന്നുവെന്നും സിബി പറയുന്നു. കഴിവുറ്റ അൽമായരാണ് ഇന്ന് സഭയിലുള്ളത്. ഇവർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകി സാമ്പത്തിക കാര്യങ്ങളെല്ലാം ഇവരെ ഏൽപ്പിക്കണമെന്നും സിബി പറയുന്നു.

അതുപോലെ തന്നെ, അനേകം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാണ് ഇന്ന് കത്തോലിക്കാ സഭാ രൂപതകൾ പണിയുന്നത്. പാവപ്പെട്ടവരും കിഡ്നി രോഗികളുമെല്ലാം മെഡിക്കൽ കോളേജുകളിൽ പോലും ശരിയായ ചികിത്സ കിട്ടാതെ വലയുകയും ചെയ്യുന്നു. ഇത്തരത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾക്കു പിന്നാലെ പോകാതെ, പാവപ്പെട്ടവർക്കായി സൗജന്യ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങിക്കൂടെയെന്നും സിബി ചോദിക്കുന്നു. കേരളത്തിൽ നടക്കുന്ന കാൻസർ ചികിത്സയെന്ന പേരിൽ നടക്കുന്ന വൻ ബിസിനസുകൾ തുടച്ചു മാറ്റി ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാന രംഗം കേരളത്തിൽ ഉണ്ടാക്കിക്കൂടാ? ഇത്തം പദ്ധതികൾ എങ്ങനെ നടത്താമെന്നതു സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ സിബി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല, കോടികൾ മുടക്കി അനേകം പള്ളികളാണ് സീറോ മലബാർ രൂപത പണിയുന്നത്. ഈ പണം പാവങ്ങൾക്കായി വിനിയോഗിച്ചു കൂടേ? പാവപ്പെട്ട മത്സ്യബന്ധന തൊഴിലാളികൾക്ക് സ്പീഡ് ബോട്ടുകൾ വാങ്ങിച്ചു നൽകിയും അവർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകിയും അവർക്ക് ഒരു നല്ല ജീവിതം നൽകിക്കൂടേ എന്നും സിബി ചോദിക്കുന്നു.

അതുപോലെ തന്നെയാണ് ലക്ഷങ്ങൾ മുടക്കി പാരീഷ് സെന്ററുകൾ നിർമ്മിക്കുന്ന പ്രവണതയും വർധിച്ചു വരുന്നത്. ഈ പണമെല്ലാം ഭവനരഹിതർക്കും അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും നൽകുകയാണ് വേണ്ടതെന്നു സിബി പറയുന്നു. വൈദികർ പണം കൈകാര്യം ചെയ്യുന്നത് മാറി വിശ്വാസികൾക്കു ആ ദൗത്യം കൈമാറണം. പള്ളി പണിയുന്നതും പാരിഷ് ഹാൾ പണിയുന്നതും വൈദികരുടെ പണിയല്ല. വൈദികർ ഈ കാര്യങ്ങൾ ചെയ്യുമ്പോഴാണ് സഭയിൽ ഇത്രയേറെ ദുരന്തങ്ങൾ ഉണ്ടാവുന്നത്.

കന്യാസ്ത്രീകളോട് വിവേചനം കാണിക്കുന്നതും സഭയിൽ കാണുന്നു. ഇതും മാറ്റിയെടുക്കേണ്ട കാര്യമാണ്. ജോസഫ് പുളിക്കൻ എന്ന വൈദികന്റെ പ്രവർത്തനങ്ങളും മഹത്വങ്ങളും സിബി വീഡിയോയിൽ വ്യക്തമാക്കുന്നു. വിശുദ്ധരെ ദുരുപയോഗം ചെയ്യുകയാണ് ഇന്ന്. അവരുടെ പേരിൽ അനേകം ഫണ്ട് പിരിവുകളാണ് നടക്കുന്നതെന്നും സിബി പറയുന്നു. ഭൂമി വിഷയത്തിൽ തെറ്റു ചെയ്തവർ ശിക്ഷ ഏറ്റെടുക്കണമെന്നും സഭയുടെ പ്രവർത്തനങ്ങളെല്ലാം സുതാര്യമായിരിക്കണമെന്നും വിശ്വാസികളോടു കൂടുതൽ തുറന്നു ഇടപെടണമെന്നും സിബി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP