Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

സിനിമ തുടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങി മോശം റിവ്യൂ നൽകി; ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് ഒരു കൂട്ടം ആളുകൾ: സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തത് സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ച്

സിനിമ തുടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങി മോശം റിവ്യൂ നൽകി; ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് ഒരു കൂട്ടം ആളുകൾ: സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തത് സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ച്

സ്വന്തം ലേഖകൻ

തിയറ്ററിൽ വെച്ച് ആറാട്ടണ്ണന് നേരെ കയ്യേറ്റ ശ്രമം. 'ആറാട്ട്' സിനിമയുടെ റിവ്യു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ സന്തോഷ് വർക്കിയെ ആണ് തിയറ്ററിലുണ്ടായ ഒരു കൂട്ടം ആളുകൾ പഞ്ഞിക്കിട്ടത്. സിനിമ മുഴുവൻ കാണാതെ മോശം റിവ്യൂ നൽകി എന്നാരോപിച്ചായിരുന്നു മർദ്ദനം. കൊച്ചി വനിത-വിനീത തിയറ്ററിലാണ് ഒരുകൂട്ടം ആളുകൾ സന്തോഷിനെ മർദിക്കാൻ ശ്രമിച്ചത്.

ഇന്നലെ റിലീസ് ചെയ്ത 'വിത്തിൻ സെക്കൻഡ്‌സ്' എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കം. സിനിമ തുടങ്ങി അൽപ്പ സമയം കഴിഞ്ഞ് പുറത്തിറങ്ങിയ സന്തോഷ് വർക്കി മോശം അഭിപ്രായം പറഞ്ഞു എന്നാരോപിച്ചാണ് തർക്കം തുടങ്ങിയത്. സന്തോഷ് വർക്കിക്കു നേരേ കയ്യേറ്റം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് 'വിത്തിൻ സെക്കൻഡ്‌സ്'. സുധീർ കരമന, സിദ്ദീഖ്, അലൻസിയർ, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഖദ, സെബിൻ സാബു, ബാജിയോ ജോർജ്, സാന്റിനോ മോഹൻ, ജെ.പി. മണക്കാട്, നാരായണൻകുട്ടി, ഡോക്ടർ സംഗീത് ധർമരാജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിൽ പനച്ചുരാൻ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. ഡോക്ടർ സംഗീത് ധർമ്മരാജൻ, വിനയൻ പി. വിജയൻ എന്നിവർ ചേർന്നാണ് കഥതിരക്കഥസംഭാഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP