Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അച്ഛന്റെ അനുസ്മരണ യോഗത്തിൽ പാട്ട് പാടവെ വേദിയിൽ പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്; പാട്ടു പൂർത്തിയാക്കാനാവാതെ മടക്കം: വീഡിയോ

അച്ഛന്റെ അനുസ്മരണ യോഗത്തിൽ പാട്ട് പാടവെ വേദിയിൽ പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്;  പാട്ടു പൂർത്തിയാക്കാനാവാതെ മടക്കം: വീഡിയോ

സ്വന്തം ലേഖകൻ

ച്ഛൻ സുരേഷിന്റെ ഓർമ്മക്കായി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പാട്ട് പാടവെ വേദിയിൽ പൊട്ടിക്കരഞ്ഞ് ഗായിക അമൃത സുരേഷ്. അച്ഛന്റെ ഓർമ്മയിൽ കരഞ്ഞു കൊണ്ട് പാട്ടുപാടി തുടങ്ങിയ അമൃത ആലാപനം പൂർത്തിയാക്കാതെ കണ്ണീർ തുടച്ച് മൈക്ക് കൈമാറുകയും ചെയ്തു. ഗായിക വാണി ജയറാമിന്റെ 'ബോലേ രേ പപ്പീ ഹരാ' എന്ന സൂപ്പർഹിറ്റ് ഗാനമാണ് അമൃത ആലപിച്ചത്. എന്നാൽ അമൃതയ്ക്ക് പാട്ടു പൂർത്തിയാക്കാനായില്ല. മൈക്ക് തിരികെ നൽകി മടങ്ങി.

'അച്ഛാ' എന്ന അടിക്കുറിപ്പോടെ അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പങ്കുവച്ചു. നിരവധി പേരാണു ഇതിന് പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. അമൃതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് ആരാധകർ കുറിക്കുന്നു.

      View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)

സ്‌ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഏപ്രിൽ 18നാണ് പി.ആർ.സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP