Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹം മുടങ്ങി ഗയ്‌സ്; പ്രേമം തകർന്നത് ഒരുപാട് വിഷമമുണ്ടാക്കി: കണ്ണീരോടെ കാർത്തിക് സൂര്യ

വിവാഹം മുടങ്ങി ഗയ്‌സ്; പ്രേമം തകർന്നത് ഒരുപാട് വിഷമമുണ്ടാക്കി: കണ്ണീരോടെ കാർത്തിക് സൂര്യ

സ്വന്തം ലേഖകൻ

ടി.വി അവതാരകനായും യൂട്യൂബ് വ്‌ലോഗറായും മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് കാർത്തിക് സൂര്യ. ഇപ്പോൾ തന്റെ വിവാഹം മുടങ്ങിയെന്ന് ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് കാർത്തിക് സൂര്യ. മെയ് 7നായിരുന്നു വിവാഹം നടക്കേണ്ടതെന്നും പ്രേമം തകർന്നത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും കാർത്തിക് സൂര്യ വിഡിയോയിൽ പറഞ്ഞു.

ജനുവരിയിലാണ് ഞങ്ങൾ ഇരുവരും പിരിഞ്ഞത്. നിങ്ങളുടെ മുന്നിൽ വന്ന് ഇത് പറയാൻ മാനസികമായി പറ്റാത്തതുകൊണ്ടാണ് ഇത്രയും വൈകിയതെന്നും കാർത്തിക് സൂര്യ പറഞ്ഞു. എന്റെ പാർട്ണറും ഞാനും ഓകെയാണെന്ന് തോന്നിയതുകൊണ്ടാണ് വീട്ടിൽ പറഞ്ഞതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും. പക്ഷേ, കുറച്ചു കാലം കഴിഞ്ഞപ്പോൾ പരസ്പരം യോജിച്ച് പോകാൻ പറ്റില്ലെന്ന് മനസ്സിലായി. ഇതോടെയാണ് ബ്രേക്കപ്പിനെ കുറിച്ച് ചിന്തിച്ചത്.

എന്നാൽ ആ അവസ്ഥ വളരെ വിഷമകരമായിരുന്നു. ക്യാമറയുടെ മുന്നിൽ വന്ന് നിൽക്കാൻ ഒരുപാട് ശ്രമിച്ചു, മൂന്ന് നാല് മാസമെടുത്തതിന് ശേഷമാണ് ഞാൻ അതിൽ നിന്ന് മൂവ് ഓൺ ചെയ്തതെന്നും വിഡിയോയിൽ കാർത്തിക് സൂര്യ പറഞ്ഞു. തന്റെ കാമുകിയെ പറ്റിയുള്ള വിശേഷങ്ങളും കല്യാണ ഒരുക്കങ്ങളുമെല്ലാം കാർത്തിക് നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ കാമുകിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

ബ്രേക്കപ്പ് എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. ജീവിതം എപ്പോഴും തോൽപ്പിക്കാൻ ശ്രമിക്കും, പക്ഷേ, തോൽക്കാൻ എനിക്ക് സൗകര്യമില്ല, എന്നു പറഞ്ഞാണ് വിഡിയോ അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP