Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ജുവിന്റെ കാറിനു പിന്നാലെ ഓടി എത്തി പെൺകുട്ടി; കാർ നിർത്തി കാര്യം തിരക്കി ഫോൺ നമ്പർ കൈമാറി ലൈഡി സൂപ്പർ സ്റ്റാർ: വൈറൽ വീഡിയോ കാണാം

മഞ്ജുവിന്റെ കാറിനു പിന്നാലെ ഓടി എത്തി പെൺകുട്ടി; കാർ നിർത്തി കാര്യം തിരക്കി ഫോൺ നമ്പർ കൈമാറി ലൈഡി സൂപ്പർ സ്റ്റാർ: വൈറൽ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ന്റെ കാറിനു പിന്നാലെ ഓടിയ പെൺകുട്ടിയെ കണ്ട് കാർ നിർത്തി കാര്യം തിരക്കി നടി മഞ്ജു വാരിയർ. കട ഉദ്ഘാടനത്തിന് ഏരൂർ എത്തിയ മഞ്ജുവിന്റെ കാറിനു പിന്നാലെ പെൺകുട്ടി ഓടി വരുന്നത് കണ്ടാണ് മഞ്ജു കാർ നിർത്തിയത്. പക്ഷേ റോഡ് ബ്ലോക്ക് ആകുമെന്നതിനാൽ കാർ അധികനേരം നിർത്തിയിടാനും കഴിയില്ലായിരുന്നു. ഉടൻ തന്നെ കാർ മുന്നോട്ട് എടുത്തെങ്കിലും വീണ്ടും പെൺകുട്ടി പുറകെ എത്തുകയായിരുന്നു.

ഇതോടെ മഞ്ജു തന്റെ കാർ കുറച്ചു മുന്നോട്ട് എടുത്ത ശേഷം റോഡിനരികിലേക്ക് മാറ്റി നിർത്തി പെൺകുട്ടിയെ അടുത്തേക്കുവിളിച്ചു. അൽപ നേരം കശലം ചോദിച്ച ശേഷം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാൽ തന്റെ ഫോൺ നമ്പർ പെൺകുട്ടിക്കു കൊടുക്കാൻ ഒപ്പമുള്ളവരോട് നിർദ്ദേശം നൽകിയിട്ടാണ് താരം അവിടെ നിന്നും തിരിച്ചത്. തന്റെ അമ്മ മഞ്ജുവിന്റെ ആരാധികയാണെന്നും അമ്മയുടെ പിറന്നാളിന് ഒരു ആശംസ നൽകാമോ എന്ന് ചോദിക്കാനുമാണ് പിന്നാലെ ഓടിയതെന്നു പെൺകുട്ടി പറഞ്ഞു. ഒരു താരം എന്നതിലുപരി ആരാധിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാരിയർ എന്നും പെൺകുട്ടി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP