Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുരുതുരാ ആളുകൾ പുറത്തേക്ക് ഓടുമ്പോൾ അകത്തേക്ക് ഓടി രണ്ടുനഴ്‌സുമാർ; ഭൂകമ്പത്തിൽ, ആശുപത്രി കെട്ടിടം കിടുകിടാ വിറയ്ക്കുന്നതിനിടെ ഇൻക്യുബേറ്ററിലെ നവജാതശിശുക്കളെ രക്ഷിക്കാൻ ജീവൻ പണയം വച്ചും ഇരുവരും; തുർക്കിയിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

തുരുതുരാ ആളുകൾ പുറത്തേക്ക് ഓടുമ്പോൾ അകത്തേക്ക് ഓടി രണ്ടുനഴ്‌സുമാർ; ഭൂകമ്പത്തിൽ, ആശുപത്രി കെട്ടിടം കിടുകിടാ വിറയ്ക്കുന്നതിനിടെ ഇൻക്യുബേറ്ററിലെ നവജാതശിശുക്കളെ രക്ഷിക്കാൻ ജീവൻ പണയം വച്ചും ഇരുവരും;  തുർക്കിയിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഇസ്താംബുൾ: വെറുതെ പുകഴ്‌ത്തി പറയുന്നതല്ല. ഭൂമിയിലെ മാലാഖമാർ തന്നെയാണവർ. നഴ്‌സുമാരെ കുറിച്ച് ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ചില രോഗികൾ പറയാറുണ്ട്. എന്തൊരു കരുതലാണ്, അവർക്ക്. ഡോക്ടർമാരേക്കാൾ ഒരുപക്ഷേ രോഗികളെ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നത് നഴ്‌സുമാർ തന്നെയാവും. ദാ, ഭൂകമ്പം താറുമാറാക്കിയ തുർക്കിയിൽ നിന്നൊരു സംഭവം.

ഭൂചലനം ഉണ്ടാകുമ്പോൾ, കെട്ടിടങ്ങളിൽ കഴിയുന്നവർ സാധാരണ പേടിച്ച് പുറത്തേക്ക് ഓടുകയാണ് പതിവ്. ഇവിടെ തുർക്കിയിലെ ഒരാശുപത്രി കെട്ടിടം ഭൂചലനത്തിൽ കുലുങ്ങുന്നതിനിടെ, തങ്ങൾ പൊന്നുപോലെ നോക്കുന്ന നവജാത ശിശുക്കളെ രക്ഷിക്കാൻ ഓടിയെത്തുന്ന നഴ്‌സുമാരുടെ വീഡിയോ ഫുട്ടേജാണ് വൈറലാകുന്നത്.

തുർക്കിയിലെ രാഷ്ടീയനേതാവായ ഫത്മ സാഹിനാണ് വീഡിയോ ഓൺലൈനിൽ ഇട്ടത്. ഇൻക്യുബേറ്ററുകളിൽ പുതപ്പിച്ച് കിടത്തിയിരിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ, ഓടിയടുക്കുന്നതും, ചേർത്തുപിടിക്കുന്നതുമാണ് വീഡിയോയിൽ. വാർഡിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യുന്നത്.

ആദ്യ ഭൂചലനം ഉണ്ടായ നിമിഷത്തിൽ വാർഡിൽ ഇൻക്യുബേറ്ററുകൾ അല്ലാതെ ആരെയും വീഡിയോയിൽ കാണാനില്ല. ഇൻക്യുബേറ്ററുകളിൽ ഏകദേശം അഞ്ച് കുഞ്ഞുങ്ങളെങ്കിലും ഉണ്ടാകും. കെട്ടിടം കിടുകിടാ വിറച്ചതോടെ, ഇൻക്യുബേറ്റേറുകളും വല്ലാതെ ആടിയുലയുന്നത് കാണാം. ചിലത് തറയിലൂടെ ഉരുണ്ടുനീങ്ങുന്നു. അപ്പോഴാണ് കറുപ്പു വേഷമിട്ട രണ്ടുനഴ്‌സുമാർ ഓടിയെത്തുന്നതും, ഇൻക്യുബേറ്ററുകൾ പിടിച്ചുനിർത്താൻ നോക്കുന്നതും. കുലുക്കം നിൽക്കുന്നത് വരെ അവർ ഇൻക്യുബേറ്ററുകൾ ചേർത്തുപിടിച്ചുനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡെവ്‌ലറ്റ് നിസാം, ഗസ്സ്വൽ കാലിസ്‌കൻ എന്നിങ്ങനെയാണ് നഴ്‌സുമാരുടെ പേരുകൾ. തെക്കൻ തുർക്കിയിലെ ഗസിയാൻതെപ്പിലെ ആശുപത്രിയിലാണ് സംഭവം നടന്നത്.

ഭൂകമ്പത്തിൽ, തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറുദിവസത്തിന് ശേഷം 10 വയസുകാരിയെ അടക്കം രക്ഷിച്ചിരുന്നു. എന്നാൽ, പലയിടത്തും, മതിയായ താമസ, ഭക്ഷണ, കുടിവെള്ള സൗകര്യങ്ങളില്ലാതെ ജനങ്ങൾ വലയുകയാണ്. അതേസമയം, ഭൂകമ്പത്തിലെ മരണസംഖ്യ 50,000 എത്തുമെന്നാണ് ഇപ്പോൾ കരുതുന്നത്. തിങ്കളാഴ്ചയാണ് റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP