Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂറ്റൻ മുതലയെ അപ്പാടെ വിഴുങ്ങി പെരുമ്പാമ്പ്; പാമ്പിന്റെ വയറു കീറി മുതലയെ പുറത്തെടുത്ത് വിദഗ്ദർ: വീഡിയോ കാണാം

കൂറ്റൻ മുതലയെ അപ്പാടെ വിഴുങ്ങി പെരുമ്പാമ്പ്; പാമ്പിന്റെ വയറു കീറി മുതലയെ പുറത്തെടുത്ത് വിദഗ്ദർ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ലിപ്പത്തിൽ വലിയ ജീവി തന്നെയാണ് മുതല. അതുകൊണ്ട് തന്നെ ഒരു മുതലയെ തിന്നാൻ പെരുമ്പാമ്പിന് കഴിയുമെന്ന് വിശ്വസിക്കാനാകുമോ? ഇപ്പോഴിതാ അതിന്റെ വീഡിയോ സഹിതം പുറത്ത് വന്നിരിക്കുകയാണ്. കൂറ്റൻ മുതലയെ ഒന്നോടെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്ന് അതിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പാമ്പിന്റെ വയർ കീറിയാണ് വിദഗ്ദ്ധർ മുതലയെ പുറത്തെടുത്തത്.

ലോകത്തെ ഏറ്റവും വലിയ പാമ്പ് വർഗങ്ങളിൽ ഒന്നായ ബർമീസ് പെരുമ്പാമ്പാണ് മുതലയെ ഒന്നോടെ വിഴുങ്ങിയത്. ദി റിയൽ ടാർസൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

പേര് സൂചിപ്പിക്കുന്നത് പോലെ തെക്ക് കിഴക്കനേഷ്യയിൽ കാണപ്പെടുന്ന പ്രധാന പൈത്തൺ വർഗമാണ് ബർമീസ് പെരുമ്പാമ്പുകൾ. 182 കിലോ ഭാരമുള്ള ബർമീസ് പൈതണുകളെ വരെ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇവയുടെ ശരാശരി ഭാരം 90-100 കിലോഗ്രാമാണ്. ആമസോൺ വനങ്ങളിൽ കാണപ്പെടുന്ന ഗ്രീൻ അനക്കോണ്ട മാത്രമാണ് പാമ്പ് വർഗത്തിൽ വലുപ്പത്തിൽ ഇവയുടെ മുന്നിലുള്ളത്.

      View this post on Instagram

A post shared by Mike Holston (@therealtarzann)

ഇത്ര വലിയ ഇരകളെ ഒന്ന് ചവയ്ക്കുക പോലും ചെയ്യാതെ വിഴുങ്ങുമ്പോൾ അത് പലപ്പോഴും ഈ ജീവികൾക്ക് അപകടകരമാവുകയും ചെയ്യാറുണ്ട്. വയറ്റിലെത്തിയാൽ വലിയ ജീവികൾ ദഹിക്കുന്നതിന് ഒട്ടേറെ സമയമെടുക്കും. അതേസമയം തന്നെ ചിലപ്പോൾ ഈ ജീവികൾ ഉള്ളിൽ കിടന്ന് ജീർണിക്കാനുമിടയുണ്ട്. ഇത് പാമ്പുകളുടെ വയറിനുള്ളിൽ വൈറൽ ഇൻഫക്ഷനും മറ്റും കാരണമാവുകയും ഇത് പലപ്പോഴും പാമ്പുകളുടെ മരണത്തിലേക്ക് നയിക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP