Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് വർഷമായി പൂജാമുറിയിൽ തുറക്കാതെ സൂക്ഷിച്ച പെട്ടിയിൽ കണ്ടെത്തിയത് രണ്ട് മൂർഖൻ പാമ്പുകളെ; വിഷ പാമ്പുകളെ കണ്ട് ഭയചകിതരായി നാട്ടുകാർ: വീഡിയോ കാണാം

അഞ്ച് വർഷമായി പൂജാമുറിയിൽ തുറക്കാതെ സൂക്ഷിച്ച പെട്ടിയിൽ കണ്ടെത്തിയത് രണ്ട് മൂർഖൻ പാമ്പുകളെ; വിഷ പാമ്പുകളെ കണ്ട് ഭയചകിതരായി നാട്ടുകാർ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

മൂർഖൻ പാമ്പ് എന്ന് കേട്ടാൽ തന്നെ പേടിയാവും. അപ്പോൾ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ വീടിന്റെ പരിസരത്ത് കണ്ടെത്തിയാലോ. പേടിച്ചിട്ട് വീട്ടിൽ കയറാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കും പലർക്കും. അപ്പോൾ വർഷങ്ങളായി മൂർഖൻ പാമ്പുകൾ വീട്ടുകാർ അറിയാതെ വീടിനുള്ളിൽ തന്നെ സ്ഥിരതാമസം ആക്കുകയാണെങ്കിലോ? അത്തരമൊരു സംഭവമാണ് ഒഡീഷയിൽ നിന്നും പുറത്തുവരുന്നത്.

അഞ്ച് വർഷമായി പൂജാമുറിയിൽ തുറക്കാതെ സൂക്ഷിച്ച പെട്ടിയിൽ നിന്നും കണ്ടെത്തിയത് രണ്ട് വലിയ മൂർഖൻ പാമ്പുകളെയാണ്. ഒഡീഷയിലെ ഭദ്രാക് ജില്ലയിലാണ് സംഭവം. ചോള പാടങ്ങൾക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഓലമേഞ്ഞ വീടിനുള്ളിൽ നിന്നുമാണ് പാമ്പുകളെ കണ്ടെത്തിയത്. രത്‌നഗർ ജനാ എന്ന വ്യക്തിയാണ് വീട്ടുടമസ്ഥൻ. വീടിനുള്ളിൽ പൂജാമുറി ഉണ്ടെങ്കിലും കാലങ്ങളായി ഇത് അടഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞദിവസം വീടിന്റെ പിൻഭാഗത്തേക്ക് ഇറങ്ങിയ രത്‌നാഗറിന്റെ മകനാണ് ശുചിമുറിക്കു സമീപത്തായി ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടു ഭയന്നുപോയ മകൻ ഉച്ചത്തിൽ നിലവിളിച്ചതോടെ സമീപവാസികളും ഓടിക്കൂടി.

പാമ്പ് എവിടേക്കോ ഇഴഞ്ഞ് പോകുകയും ചെയ്തു. മൂർഖൻ പാമ്പിന്റെ യഥാർത്ഥ വലുപ്പം കണ്ടതോടെ അതിനെ പിടികൂടിയില്ലെങ്കിൽ അപകടമാണെന്ന് മനസ്സിലാക്കിയ പ്രദേശവാസികൾ പാമ്പുപിടുത്ത വിദഗ്ധനായ ഷെയ്ക്ക് മിർസ എന്ന വ്യക്തിയെ വിളിച്ചു വരുത്തി. എന്നാൽ ഷെയ്ഖ് എത്തി പരിസരമാകെ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇതിനിടെയാണ് പാമ്പിന്റെ മാളം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പുറത്തുനിന്നും ആരംഭിക്കുന്ന മാളം വീടിനുള്ളിലെ പൂജാമുറിക്കുള്ളിലാണ് അവസാനിക്കുന്നതെന്നും കണ്ടെത്തി.

അടച്ചിട്ട പൂജാമുറി തുറന്ന് മുക്കും മൂലയും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് തകരം കൊണ്ട് നിർമ്മിച്ച ഒരു പെട്ടി പൂജാമുറിയിലിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അഞ്ചു വർഷമായി പൂട്ടിയിട്ടിരിക്കുന്ന പെട്ടിയാണെന്ന് അറിഞ്ഞതോടെ അത് തുറക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പെട്ടി തുറന്നപ്പോഴാണ് അതിൽ സൂക്ഷിച്ചിരുന്ന പഴയ തുണികൾക്കിടയിൽ ചുറ്റിപ്പിണഞ്ഞ നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. കൈയിൽ കരുതിയിരുന്ന കൊളുത്ത് ഉപയോഗിച്ച് പാമ്പിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഉള്ളിൽ മറ്റൊന്നുകൂടി ഉണ്ടെന്ന് കണ്ടെത്തി.

ഇണ ചേരുകയായിരുന്ന രണ്ട് പാമ്പുകളേയും പുറത്തെടുത്തു. പരസ്പരം വിട്ടുമാറാൻ തയ്യാറാകാതിരുന്ന പാമ്പുകളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഷെയ്ക്ക് പിടികൂടിയത്. പാമ്പുകളെ പിടികൂടുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരുക്കുകളേൽക്കാതെ പിടികൂടിയ പാമ്പുകളെ പിന്നീട് വനമേഖലയിലേക്ക് തുറന്നു വിടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP