Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാരൂഖ് ഖാൻ എപ്പോഴും പ്രചോദനം; താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം: ദുൽഖർ സൽമാൻ

ഷാരൂഖ് ഖാൻ എപ്പോഴും പ്രചോദനം; താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം: ദുൽഖർ സൽമാൻ

സ്വന്തം ലേഖകൻ

ഷാരൂഖ് ഖാൻ എപ്പോഴും ഒരു പ്രചോദനമാണെന്നം താനുമായി ഷാരൂഖിനെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ സൽമാൻ പറഞ്ഞു. വീർസാരയിലെ ഷാറുഖിന്റെ അഭിനയവുമായി സീതാരാമിലെ തന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ. കുട്ടിക്കാലം മുതൽ താൻ ഷാരൂഖ് ഖാന്റെ വലിയ ആരാധകനാണ്. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ് എന്നും ദുൽഖർ പറഞ്ഞു.

''ഷാരൂഖ് ഖാൻ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരുഖ് ആളുകളുമായി ഇടപെടുന്നതിൽ ഷാരുഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാരുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാരുഖ് മാത്രമേ ഉണ്ടാകൂ,' ദുൽഖർ സൽമാൻ വ്യക്തമാക്കി.

സഹോദരിയോടൊപ്പം തിയറ്ററിൽ പോയി ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളിൽ ഷാറുഖ് ഖാൻ എല്ലാവർക്കും ഒരു വലിയ മാതൃകയാണെന്നും ദുൽഖർ പറഞ്ഞു. ആളുകൾ നിറഞ്ഞ ഒരു മുറിയിൽ പോലും ഷാറുഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കിൽ ആ മുറിയിൽ നിങ്ങൾ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകും. ഷാരുഖിന്റെ സിനിമകൾ വളരെയധികം ഇഷ്ടമാണ്.

ദുൽഖറിന്റെ മറുപടിയെ പ്രശംസിച്ച് ബോളിവുഡ് പ്രേക്ഷകർ അടക്കമുള്ളവർ രംഗത്തുവന്നു. മുതിർന്ന താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന കൊടുക്കുന്ന ദുൽഖറെ പോലുള്ള യുവതാരങ്ങൾ ഇപ്പോൾ വിരളമാണെന്നും ഇന്നത്തെ തലമുറയിൽ വിനയാന്വിതനായ താരങ്ങളിലൊരാണ് ദുൽഖറെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP