Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീണു; തിരികെ നൽകി ആന: മനോഹരം ഈ ദൃശ്യം

കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീണു; തിരികെ നൽകി ആന: മനോഹരം ഈ ദൃശ്യം

സ്വന്തം ലേഖകൻ

മൃഗശാലയിൽ അച്ചനമ്മമാർ്‌ക്കൊപ്പം സന്ദർശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീണു. ഷൂ പോയി എന്ന് തന്നെയാണ് കുട്ടിയുടെ മാതാപിതാക്കൾ വിചാരിച്ചത്. എന്നാൽ ആന ആ ഷൂ തുമ്പിക്കൈകളിൽ കോരിയെടുത്ത് കുട്ടിക്ക് തന്നെ തിരികെ നൽകി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ മനോഹരമായ ദൃശ്യം.

ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലാണ് ഹൃദ്യമായ ഈ രംഗം നടന്നത്. 25 വയസ്സുള്ള മൗണ്ടേൻ എന്ന ആനയാണ് കുഞ്ഞിന്റെ ഷൂ മടക്കി നൽകിയത്. ചെറുപ്പം മുതലേ സാമർത്ഥ്യമുള്ള മിടുക്കനായ ആനയാണ് മൗണ്ടേൻ എന്ന് മൃഗശാല അധികൃതരും വ്യക്തമാക്കി. ആളുകളുമായി അടുത്തിടപഴകാനും മണ്ടേന് ഏറെയിഷ്ടമാണ്. അതാകാം ആനയുടെ ഈ പെരുമാറ്റത്തിനു പിന്നിലെന്നാണ് നിഗമനം.

സന്ദർശകരിലാരോ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വൈറലാവുകയായിന്നു. ലക്ഷക്കണക്കിനാളുകൾ ചുരുങ്ങിയ സമയംകൊണ്ട് ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ആനയുടെ വിവേചനശക്തി അപരമെന്നാണ് കാഴ്ച കണ്ടവർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP