Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടിച്ചു വീഴ്‌ത്തിയ ശേഷം വെടിയുതിർത്തു; ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ട് അക്രമികൾ: ഡൽഹി കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഇടിച്ചു വീഴ്‌ത്തിയ ശേഷം വെടിയുതിർത്തു; ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ട് അക്രമികൾ: ഡൽഹി കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി ജാമിയ നഗറിൽ വസ്തു വിൽപനക്കാരനെ വെടിവച്ചുകൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അക്രമികൾ വെടിവെച്ച് വീഴ്‌ത്തിയ ശേഷം ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. നൂർ നഗറിലെ വാസിഫ് സത്താർ ഗസ്സി എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

ഇരുചക്രവാഹനത്തിലാണ് അക്രമികൾ എത്തിയത്. ബൈക്കിൽ പോകുകയായിരുന്ന വാസിയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ശേഷം അക്രമികൾ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP