Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തകർപ്പൻ ഡാൻസുമായി ടൊവിനോ തോമസ്; ഡാൻസ് അറിയില്ലെന്നു പറഞ്ഞ് പറ്റിക്കുവായിരുന്നല്ലേ എന്ന് ആരാധകർ: തല്ലുമാല'യിലെ പുതിയ ഗാനം പുറത്ത്

തകർപ്പൻ ഡാൻസുമായി ടൊവിനോ തോമസ്; ഡാൻസ് അറിയില്ലെന്നു പറഞ്ഞ് പറ്റിക്കുവായിരുന്നല്ലേ എന്ന് ആരാധകർ: തല്ലുമാല'യിലെ പുതിയ ഗാനം പുറത്ത്

സ്വന്തം ലേഖകൻ

ടോവിനോ തോമസ് നായകനായെത്തുന്ന 'തല്ലുമാല'യിലെ പുതിയഗാനം പുറത്ത്. 'ണ്ടാക്കിപ്പാട്ട്' എന്ന പേരിൽ റിലീസ് ചെയ്ത ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവുകയാണ്. 'ണ്ടാക്കിപ്പാട്ട്' മണിക്കൂറുകൾക്കകം മില്യണിലധികം പ്രേക്ഷകരെ നേടിക്കഴിഞ്ഞു. പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്. ടൊവിനോയുടെയും ഷൈൻ ടോമിന്റെയും തകർപ്പൻ ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. 'ഡാൻസ് അറിയില്ലെന്നു പറഞ്ഞ് പറ്റിക്കുവായിരുന്നു അല്ലേ' എന്നു ചോദിച്ചാണ് ആരാധകർ ടൊവിനോയുടെ പ്രകടനത്തെ പ്രശംസിക്കുന്നത്.

പാട്ട് ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ 'കണ്ണിൽ പെട്ടോളെ' എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. വിഷ്ണു വിജയ്, മുഹ്‌സിൻ പെരാരി, ലുക്മാൻ അവറാൻ, ഗോകുലൻ, ബിനു പപ്പു, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, അദ്രി ജോ എന്നിവർ ചേർന്നാണ് ആലപിച്ചത്. മു.രി വരികൾ കുറിച്ച പാട്ടിന് വിഷ്ണു വിജയ് ഈണമൊരുക്കിയിരിക്കുന്നു.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാൻ നിർമ്മിക്കുന്നു. കല്യാണി പ്രിയദർശൻ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിങ് നിഷാദ് യൂസഫ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP