Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുവശത്തും സുന്ദരിമാർ; ആഡംബരക്കാറിന് മുന്നിൽ അകമ്പടിയായി ബുള്ളറ്റ് റാലി: ലെജൻഡ് ശരവണന് കൊച്ചിയിൽ വൻ വരവേൽപ്പ്: വീഡിയോ കാണാം

ഇരുവശത്തും സുന്ദരിമാർ; ആഡംബരക്കാറിന് മുന്നിൽ അകമ്പടിയായി ബുള്ളറ്റ് റാലി: ലെജൻഡ് ശരവണന് കൊച്ചിയിൽ വൻ വരവേൽപ്പ്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

'ദ് ലെജൻഡ്' സിനിമയുടെ നായകന് കൊച്ചിയിൽ വൻ വരവേൽപ്പ്. തന്റെ ഇരുവശത്തും സൂപ്പർ നായികമാരുടെ അകമ്പടിയോടെയാണ് അദ്ദേഹം വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങിയത്. പുറത്തിറങ്ങിയ അദ്ദേഹത്തെ ആരാധകർ പൂമായിട്ട് സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഡംബരക്കാറിന് മുന്നിൽ അകമ്പടിയായി ബുള്ളറ്റിൽ യുവാക്കൾ ഉണ്ടായിരുന്നു. യുവാക്കൾ ധരിച്ചിരിക്കുന്ന വെള്ള ടീഷർട്ടിൽ ലെജൻഡ് സിനിമയുടെ പോസ്റ്റർ പതിച്ചിരുന്നു.

കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ശരവണൻ അരുൾ എന്ന ലെജൻഡ് ശരവണന് ആർക്കും ലഭിക്കാത്ത വരവേൽപ്പാണ് ലഭിച്ചത്. പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് അദ്ദേഹം െകാച്ചിയിൽ എത്തിയിരിക്കുന്നത്. നടി ലക്ഷ്മി റായ് അടക്കമുള്ളവർ ഒപ്പമുണ്ട്. അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രമാണ് 'ദ് ലെജൻഡ്'.. ചില്ലറ വ്യാപാര മേഖലയിൽ തമിഴ്‌നാട്ടിൽ വിജയക്കൊടി പാറിക്കുന്ന, കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്‌സിന്റെ അമരക്കാരനാണ് ഇദ്ദേഹം.

നായികയായി നടിയും മോഡലും 2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന ഉർവശി റൗട്ടേല എത്തുന്നു. ഒപ്പം മോഡൽ ഗീതിക തിവാരിയും. ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ ലക്ഷ്മി റായിയും എത്തുന്നു. അന്തരിച്ച നടൻ വിവേക് അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നുകൂടിയാണിത്. ഹാരിസ് ജയരാജ് സംഗീതം പകർന്ന ചിത്രത്തിലെ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ എത്തിയിരുന്നു.

ലെജൻഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിരയുണ്ട്. 'ശിവാജി'യിലെപ്പോലെ സുമൻ തന്നെയാണു വില്ലൻ. മലയാളത്തിൽ നിന്ന് ഹരീഷ് പേരടിയും ചിത്രത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP