Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളുടെ വിവാഹം കാണണമെന്ന ആഗ്രഹം ബാക്കിയാക്കി പിതാവ് യാത്രയായി; സഹോദരിയുടെ വിവാഹ ദിനത്തിൽ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരൻ: കരച്ചിലടക്കാനാവാതെ വധു: വീഡിയോ കാണാം

മകളുടെ വിവാഹം കാണണമെന്ന ആഗ്രഹം ബാക്കിയാക്കി പിതാവ് യാത്രയായി; സഹോദരിയുടെ വിവാഹ ദിനത്തിൽ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരൻ: കരച്ചിലടക്കാനാവാതെ വധു: വീഡിയോ കാണാം

സ്വന്തം ലേഖകൻ

മകളുടെ വിവാഹം, ഏതൊരു അച്ഛനെ പോലെയും ആ അച്ഛന്റേയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു. എന്നാൽ മകളുടെ വിവാഹം കണാൻ ഭാഗ്യം ലഭിക്കും മുന്നേ കോവിഡ് അവുല സുബ്രഹ്മണ്യത്തെ കൊണ്ടു പോയി. പിന്നീട് ആ പെൺകുട്ടിയുടെ വിവാഹം അയപ്പോൾ ആ കുടുംബത്തിന്റെ ഏറ്റവും വലിയ സങ്കടവും അതായിരുന്നു. തന്റെ വിവാഹം കാണാൻ അച്ഛനില്ല എന്ന സങ്കടം.

എന്നാൽ സഹോദരിയുടെ വിവാഹദിനത്തിൽ, പരേതനായ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് പെൺകുട്ടിയുടെ സഹോദരൻ. വേദിയിലേക്ക് കടന്നു വരുമ്പോൾ പുതുവസ്ത്രമണിഞ്ഞ് കസേരയിലിരിക്കുന്ന പിതാവിന്റെ പ്രതിമ കണ്ട് സഹോദരിയും അമ്മയും കണ്ണുനീരണിഞ്ഞു. ഒടുവിൽ അച്ഛന്റെ പ്രതിമയിൽ മകളുടെ സ്‌നേഹ ചുംബനം. ഹൃദ്യമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അവുല പാണി എന്ന യുവാവാണ് അച്ഛൻ അവുല സുബ്രഹ്മണ്യത്തിന്റെ മെഴുകു പ്രതിമ സഹോദരിക്ക് സമ്മാനിച്ചത്. ബിഎസ്എൻഎൽ ജീവനക്കാരായിരുന്നു സുബ്രഹ്മണ്യവും ഭാര്യയും. ജോലിയിൽനിന്നു വിരമിച്ചശേഷം ഇവർ മകനൊപ്പം അമേരിക്കയിലായിരുന്നു. അവിടെവച്ച് കോവിഡ് ബാധിച്ച് സുബ്രഹ്മണ്യം മരിച്ചു. ഇതോടെ സഹോദരിയുടെ വിവാഹത്തിന് അച്ഛന്റെ സാമീപ്യം ഉറപ്പാക്കണമെന്ന് അവുല പാണി തീരുമാനിച്ചു. ഇതിനായി മെഴുകിൽ പ്രതിമ ഒരുക്കി. കർണാടകയിലാണു മെഴുകു പ്രതിമ തയാറാക്കിയത്. പരമ്പരാഗത വസ്ത്രം ധരിപ്പിച്ച് ഈ പ്രതിമ മകൻ വേദിയിലേക്ക് എത്തിച്ചു. തുടർന്നാണ് വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP