Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം എതിരാളിയെ ഇടിച്ചിട്ടു; ശേഷം ആളെന്ന് കരുതി ശൂന്യമായ സ്ഥലത്ത് ഇടിച്ച് ബോക്‌സിങ് താരം: പിന്നാലെ എത്തിയത് മരണ വാർത്ത: വീഡിയോ കാണാം

ആദ്യം എതിരാളിയെ ഇടിച്ചിട്ടു; ശേഷം ആളെന്ന് കരുതി ശൂന്യമായ സ്ഥലത്ത് ഇടിച്ച് ബോക്‌സിങ് താരം: പിന്നാലെ എത്തിയത് മരണ വാർത്ത: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ജൊഹാനാസ്ബർഗ്: മത്സരത്തിനിടെ ഇടിയേറ്റ് തലച്ചോറു തകർന്ന ബോക്‌സിങ് താരം ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരിച്ചു. ദക്ഷിണാഫ്രിക്കൻ ബോക്‌സർ സിമിസോ ബത്തെലേസിയാണ് അതിദാരുണമായി മരിച്ചത്. നേരത്തെ, ബത്തെലേസിയും എതിരാളി സിഫെസിലെ മ്തുങ്‌വയും ഏറ്റുമുട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്

മ്തുങ്‌വയെ ഇടിച്ചിട്ട ശേഷം റഫറി ബത്തെലേസിയെ ഒരു വശത്തേക്ക് മാറ്റി നിർത്തി. പിന്നാലെ മത്സരം തുടങ്ങാൻ അറിയിച്ചതോടെ ബത്ത്‌ലേസി എതിരാളിയെന്ന് കരുതി ശൂന്യമായ ഒരു സ്ഥലത്ത് ഇടിക്കുന്ന വിഡിയോ ആയിരുന്നു അത്്. എന്താണ് സംഭവിക്കുന്നതെന്ന് ബത്തെലേസിക്ക് മനസ്സിലാകുന്നില്ലെന്ന് വ്യക്തമായതോടെ റഫറി മത്സരം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് അവശനായ ബത്തെലേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തലച്ചോറിന് പരുക്കേറ്റെന്നും തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനു കാരണമായതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡബ്ല്യുബിഎഫ് ആഫ്രിക്കൻ ലൈറ്റ്‌വെയ്റ്റ് പോരാട്ടത്തിൽ നാലു തവണ വിജയിച്ചിട്ടുള്ള ബത്തെലേസിക്ക് ഇത്തവണയും കിരീട പ്രതീക്ഷയുണ്ടായിരുന്നു.

അതേസമയം, പരിശീലന സമയത്തോ മത്സരത്തിനിടയിൽ പോലുമോ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കോച്ച് ഭേകി മ്‌ങോസുലു പറയുന്നു. അതുവരെ മത്സരത്തിൽ ബത്തെലേസി മുന്നിട്ടു നിൽക്കുകയുമായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP