Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സായിപ്പന്മാർക്ക് ഓർത്തിരിക്കാൻ കഴിയാത്ത സ്പെല്ലിങ് കൃത്യമായി പറഞ്ഞ് ഇന്ത്യൻ കുട്ടികൾ; മറ്റൊരു ഇന്ത്യൻ കുട്ടിയെ തോൽപ്പിച്ച് സ്പെല്ലിങ് ബീ ചാമ്പ്യനായ പെൺകുട്ടിയുടെ വൈറൽ വീഡിയോ കാണാം

സായിപ്പന്മാർക്ക് ഓർത്തിരിക്കാൻ കഴിയാത്ത സ്പെല്ലിങ് കൃത്യമായി പറഞ്ഞ് ഇന്ത്യൻ കുട്ടികൾ; മറ്റൊരു ഇന്ത്യൻ കുട്ടിയെ തോൽപ്പിച്ച് സ്പെല്ലിങ് ബീ ചാമ്പ്യനായ പെൺകുട്ടിയുടെ വൈറൽ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

റ്റ് മിക്ക ഭാഷകളിലും, സ്പെല്ലിങ് എന്നത് വാക്കിന്റെ ഉച്ചാരണവുമായി ഏറെക്കുറെ ഒത്തു പോകുന്നതാണെങ്കിൽ ഇംഗ്ലീഷിൽ മാത്രം എല്ലായ്പോഴും അത് അങ്ങനെയല്ല. ഒരു അക്ഷരത്തിനു തന്നെ ഇഗ്ലീഷിൽ പല വ്യത്യസ്ത ഉച്ചാരണങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് ഓർത്തിരിക്കുക പലപ്പോഴും ഏറെ ക്ലേശകരമായകാര്യം കൂടിയാണ്.

ഇംഗ്ലീഷിന്റെ ഈ ഒരു പ്രത്യേകതയാണ് സ്പെല്ലിങ് ബീ എന്ന മത്സരത്തിന് അടിസ്ഥാനമായത്. ഏതാണ്ട് 1808 മുതൽ തന്നെ അനൗപചാരികമായിട്ടാണെങ്കിലും ഇത്തരത്തിൽ സ്പെല്ലിങ് പറയുന്ന മത്സരങ്ങൾ നടന്നിരുന്നതായി രേഖകളുണ്ട്. 1908-ൽ ആദ്യമായി അമേരിക്കയിലായിരുന്നു ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിംഗുകൾ തെറ്റാതെ പറയുന്നതിനുള്ള ഔപചാരിക മത്സരം നടന്നത്. സ്പെല്ലിങ് ബീ മത്സരം പിന്നീട് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കെല്ലാം പടരുകയായിരുന്നു.

പ്രാദേശിക തലത്തിൽ മത്സരം നടത്തി വിജയികളെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. പിന്നീട് ഈ വിജയികളെ സംഘടിപ്പിച്ച് മേഖലാ അടിസ്ഥാനത്തിൽ മത്സരം നടത്തും. അത്തരത്തിൽ അഞ്ചും ആറുംഘട്ടങ്ങൾ കഴിഞ്ഞാണ് ദേശീയ തലത്തിലുള്ള മത്സരമാവുക. സ്പെല്ലിങ് പറയുവാനും ഓർത്തിരിക്കുവാനും ഏറെ പ്രയാസമുള്ള വാക്കുകൾ ആയിരിക്കും മത്സരാർത്ഥികൾക്ക് ലഭിക്കുക. അവർ നിശ്ചിത സമയത്തിനുള്ളിൽ ഉത്തരം നൽകണം.

ഇത്തവണ അമേരിക്കയിൽ നടന്ന സ്‌ക്രിപ്സ് നാഷണൽ സ്പെല്ലിങ് ബീ മത്സരം ശ്രദ്ധേയമായത് അതിലെ ഇന്ത്യൻ സാന്നിദ്ധ്യം കൊണ്ടായിരുന്നു. മത്സരത്തിന്റെ അവസന റൗണ്ടിൽ എത്തിയത് രണ്ടു പേരും ഇന്ത്യൻ വംശജരായ കുട്ടികളായിരുന്നു എന്നതാണ് ഏറെ കൗതുകകരം. കടുത്ത ഫൈനൽ മത്സരത്തിൽ ഡെൻവറിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ വിക്രം രാജുവിനെ പരാജയപ്പെടുത്തി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഹരിണി ലോഗൻ കിരീടം നേടുകയായിരുന്നു.

ഇരുവരും തമ്മിൽ നടന്ന മത്സരം സമനിലയിൽ എത്തിയതോടെ യഥാർത്ഥ വിജയിയെ കണ്ടെത്താനുള്ള ഷൂട്ട് ഔട്ട് റൗണ്ടിലെ ഹരിണിയുടെ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സായിപ്പന്മാർ പോലും കണ്ടെത്താൻ വിഷമിക്കുന്ന കടുത്ത ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിംഗുകൾ ഈ കൊച്ചു പെൺക്കുട്ടി മണിമണിയായി പറയുമ്പോൾ സദസ്സിൽ നിന്നും കരഘോഷവുമുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP