Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവ്; ആസ്വാദനത്തിനിടയിൽ ആനന്ദക്കണ്ണീരണിയുന്ന യുവതി; വിസ്മയിപ്പിച്ച പൂരക്കാഴ്ച; വീഡിയോ വൈറൽ; പങ്കുവച്ച് നിരവധി പേർ

യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവ്;  ആസ്വാദനത്തിനിടയിൽ ആനന്ദക്കണ്ണീരണിയുന്ന യുവതി; വിസ്മയിപ്പിച്ച പൂരക്കാഴ്ച;  വീഡിയോ വൈറൽ; പങ്കുവച്ച് നിരവധി പേർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൂരം പെയ്തൊഴിഞ്ഞെങ്കിലും പൂരനഗരിയിയെ വിസ്മയിപ്പിച്ച ചില കാഴ്ചകൾ മനസ്സിൽ നിന്ന് മായാതെ നിൽക്കും. പൂരത്തിന്റെ ഒട്ടനവധി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

മുമ്പ് പൂർണ തോതിൽ പൂരം നടന്ന കാലത്തേതിനേക്കാൾ ഇരട്ടിയോളമാളുകളാണ് ഇക്കുറി പൂരം കാണാനെത്തിയത്. മഠത്തിൽവരവ് പഞ്ചവാദ്യത്തിലും തിരുവമ്പാടിയുടെ മേളത്തിലും ഇലഞ്ഞിമരച്ചോട്ടിലും കുടമാറ്റത്തിലുമെന്നുവേണ്ട പിറ്റേ ദിവസത്തെ പകൽപൂരത്തിൽ പോലും ഒരിഞ്ചിടമില്ലാത്ത വിധമായിരുന്നു ആളുകളുടെ തിക്കുംതിരക്കും.

അതിലേറ്റവും ഹൃദ്യമായ ആൾക്കൂട്ടത്തിന്റെ ആരവങ്ങളിൽ നിന്ന് പകർത്തിയ ഒരു ദൃശ്യം ഇപ്പോൾ വൈറലായിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

കുടമാറ്റം നടക്കുമ്പോൾ ഒരു തരിമ്പ് ഇടമില്ലാത്തിടത്ത് യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും ആസ്വാദനത്തിനിടയിൽ ആനന്ദക്കണ്ണീരണിയുന്ന യുവതിയുടെയും കാഴ്ചയാണ് പൂരത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യമായത്. ആരാണ് ഇരുവരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മന്ത്രി ഡോക്ടർ ആർ ബിന്ദു ഉൾപ്പെടെയുള്ളവർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. പൂരം സ്ത്രീ സൗഹാർദ്ദപരമെന്നതിന്റെ നേർക്കാഴ്ചയാണ് ഈ ദൃശ്യമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുമ്പ് പൂർണ്ണ തോതിൽ പൂരം നടന്ന കാലത്തേതിനേക്കാൾ ഇരട്ടിയോളമാളുകളാണ് ഇക്കുറി പൂരം കാണാനെത്തിയത്. മഠത്തിൽവരവ് പഞ്ചവാദ്യത്തിലും തിരുവമ്പാടിയുടെ മേളത്തിലും ഇലഞ്ഞിമരച്ചോട്ടിലും കുടമാറ്റത്തിലും എന്നുവേണ്ട, പിറ്റേ ദിവസത്തെ പകൽ പൂരത്തിൽ പോലും ഒരിഞ്ചിടമില്ലാത്ത വിധമായിരുന്നു ആളുകളുടെ തിക്കും തിരക്കും. കനത്ത മഴയെ തുടർന്ന്, പൂരത്തിന്റെ പ്രധാന കാഴ്ചയായ വെടിക്കെട്ട് രണ്ടുതവണയും മാറ്റിവെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP