Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഹനങ്ങൾ കടന്നു പോകുന്ന റോഡിലൂടെ ടൊയോട്ടാ ഫോർച്യൂണർ ഓടിച്ച് എട്ട് വയസ്സുകാരൻ; വിമർശനവുമായി സോഷ്യൽ മീഡിയ: വൈറലായ വീഡിയോ കാണാം

വാഹനങ്ങൾ കടന്നു പോകുന്ന റോഡിലൂടെ ടൊയോട്ടാ ഫോർച്യൂണർ ഓടിച്ച് എട്ട് വയസ്സുകാരൻ; വിമർശനവുമായി സോഷ്യൽ മീഡിയ: വൈറലായ വീഡിയോ കാണാം

സ്വന്തം ലേഖകൻ

വാഹനങ്ങൾ കടന്നു പോകുന്ന റോഡിലൂടെ ടൊയോട്ടാ ഫോർച്യൂണർ ഓടിച്ചു പോകുന്ന എട്ടു വയസ്സുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അയാൻ എന്ന കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. പാക്കിസ്ഥാനിലെ സിയാൽകോട്ടിലാണ് സംഭവം. പിന്നിൽ പത്തു വയസ്സുള്ള സഹോദരിയെ ഇരുത്തിയാണ് അയാന്റെ യാത്ര.

പിന്നീട് ഡ്രൈവിങ്ങിലെ തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചുകൊണ്ട് അയാൻ വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെ എസ്യുവി ഓടിക്കുന്നത് കാണാം. ഉയരം കുറവായതിനാൽ സീറ്റിന്റെ അരികിലിരുന്നാണ് കുട്ടി വണ്ടി ഓടിക്കുന്നത്. സീറ്റ് ബെൽറ്റും ധരിച്ചിട്ടില്ല. ആത്മവിശ്വാസത്തോടെയാണ് കാർ കൈകാര്യം ചെയ്യുന്നത്. തനിക്ക് എട്ട് വയസ്സാണെന്നും ആറ് വയസു മുതൽ വണ്ടി ഓടിക്കാൻ അറിയാമെന്നും അയാൻ പറയുന്നു.

ഇന്ത്യയെപ്പോലെ, പാക്കിസ്ഥാനിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ഒരാൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. അതുകൊണ്ട് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വിമശനമാണ് നേരിടുന്നത്. അയാൻ ആൻഡ് അരീബാ ഷോ എന്ന യുട്യൂബ് ചാനലിൽ ഏപ്രിൽ 1 നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്, 'എട്ട് വയസ്സുള്ള ഒരു കുട്ടിക്ക് എങ്ങനെ ടൊയോട്ട ഫോർച്യൂണർ ഓടിക്കാൻ കഴിയുമെന്ന് കാണിച്ചുതരാം. അയൻ വാഹനമോടിക്കുന്നത് കണ്ടവരെല്ലാം ഞെട്ടി, വിഡിയോ വൈറലായി' എന്ന കുറിപ്പോടെയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അയാന്റെ ഡ്രൈവിങ്ങിലെ തന്റെ വൈദഗ്ധ്യത്തെ പലരും അഭിന്ദിച്ചെങ്കിലും ഇത്ര ചെറിയ കുട്ടിയെക്കൊണ്ട് വാഹനമോടിപ്പിക്കുന്നത് ശരിയല്ലെന്നും കമന്റുകൾ വിഡിയോയ്ക്ക് വരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP