Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202228Monday

ചൂടൻ ചുംബനവും ഇന്റിമേറ്റ് രംഗങ്ങളുമായി 'ഒറ്റി'ലെ ഗാനം; ചാക്കോച്ചൻ ആളാകെമാറിയെന്ന് പ്രേക്ഷകർ

ചൂടൻ ചുംബനവും ഇന്റിമേറ്റ് രംഗങ്ങളുമായി 'ഒറ്റി'ലെ ഗാനം; ചാക്കോച്ചൻ ആളാകെമാറിയെന്ന് പ്രേക്ഷകർ

സ്വന്തം ലേഖകൻ

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഒറ്റ്'. വേറിട്ട ലുക്കിലാണ് ഈ ചിത്രത്തിൽ ചാക്കോച്ചൻ എത്തുന്നത്. വാലന്റൈൻസ് ദിനത്തിൽ പുറത്ത് വന്ന ഈ ചിത്രത്തിലെ പ്രണയഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.'ഒരേ നോക്കിൽ' എന്നു തുടങ്ങുന്ന പാട്ടാണ് ചുരുങ്ങിയസമയത്തിനകം ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിലെ ആദ്യഗാനമാണിത്. പ്രണയ ദിനത്തിൽ പുറത്തിറങ്ങിയ പാട്ടിൽ മനോഹര പ്രണയ ദൃശ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ചൂടൻ ചുംബനവും ഇന്റിമേറ്റ് രംഗങ്ങളുമായാണ്് ചാക്കോച്ചന്റെ ഈ ഗാനം പുറത്ത് എത്തിയിരിക്കുന്നത്. ശ്വേത മോഹനാണ് ഈ മെലഡി ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ട് എ.എച്ച്.കാസിഫ് ഈണമൊരുക്കി. പാട്ട് ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ഫെല്ലിനി ടി.പി യാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. 'ചാക്കോച്ചൻ ആളാകെ മാറി'യെന്നാണു പാട്ട് കണ്ട് പ്രേക്ഷകർ കുറിക്കുന്നത്.

കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയും മുഖ്യവേഷത്തിലെത്തുന്നു. ഇരുപത്തിയഞ്ച് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് അരവിന്ദ് സ്വാമി മലയാള സിനിമയിൽ അഭിനയിക്കുന്നത്. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷ്രോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഷ റെബ്ബയാണ് നായിക. തമിഴിൽ 'രെണ്ടഗം' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP