Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

അമ്മയ്‌ക്കൊപ്പം കളിച്ച ചീറ്റാ കുഞ്ഞിനെ കടിച്ചെടുത്ത് പുള്ളിപ്പുലി; രക്ഷിക്കാൻ ശ്രമിച്ച അമ്മ ചീറ്റയുമായി പൊരിഞ്ഞ പോരാട്ടം: ഒടുവിൽ കാടിന്റെ നീതിക്ക് കീഴടങ്ങി ആ ജീവൻ

അമ്മയ്‌ക്കൊപ്പം കളിച്ച ചീറ്റാ കുഞ്ഞിനെ കടിച്ചെടുത്ത് പുള്ളിപ്പുലി; രക്ഷിക്കാൻ ശ്രമിച്ച അമ്മ ചീറ്റയുമായി പൊരിഞ്ഞ പോരാട്ടം: ഒടുവിൽ കാടിന്റെ നീതിക്ക് കീഴടങ്ങി ആ ജീവൻ

സ്വന്തം ലേഖകൻ

നുഷ്യർക്ക് ദഹിക്കാത്ത ഒന്നാണ് കാടിന്റെ നീതി. അതുകൊണ്ട് തന്നെ കാട്ടിലെത്തിയാൽ മനോഹരമായ കാഴ്ചകൾക്കൊപ്പം വേദനിപ്പിക്കുന്ന ചില കാഴ്ചകളും അവിടെ പലപ്പോഴും കാണേണ്ടിവരും. പ്രത്യേകിച്ചും വന്യമൃഗങ്ങളുടെ വേട്ടയാടൽ. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. അമ്മയോടൊപ്പം ചേർന്നിരുന്ന ചീറ്റക്കുഞ്ഞിനെ കടിച്ചുവലിച്ചു കൊണ്ടുപോയി തിന്നുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

പുല്ലുകൾക്കിടയിൽ വിശ്രമിക്കുകയാണ് ഒരു ചീറ്റയും രണ്ട് കുഞ്ഞുങ്ങളും. പെട്ടെന്നാണ് അവിടേക്ക് ഒരു പുള്ളിപ്പുലി പാഞ്ഞെത്തിയത്. കുതിച്ചെത്തിയ പുലി നിമിഷങ്ങൾക്കകം ചീറ്റക്കുഞ്ഞുങ്ങളിൽ ഒന്നിനെ കടിച്ചുകുടഞ്ഞു. ചീറ്റക്കുഞ്ഞിന്റെ അമ്മ പുലിയുടെ നേരെ കുതിച്ചെത്തി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ നിസ്സഹായയായി. ചീറ്റയുടെ ആക്രമണത്തിൽ ആദ്യം പതറിയെങ്കിലും പിന്നീട് പുലി അവിടെനിന്നും ചീറ്റയെ തുരത്തിയോടിച്ചു. ഗുരുതരമായി പരുക്കേറ്റ ചീറ്റക്കുഞ്ഞ് അവിടെ നിന്ന് ഓടിമാറാൻ ശ്രമിച്ചെങ്കിലും തളർന്നുവീഴുകയായിരുന്നു.

ചീറ്റക്കുഞ്ഞിന്റെ അമ്മയും രക്ഷപ്പെട്ട കുഞ്ഞും അൽപം അകലെയായി മാറിയിരുന്ന് തളർന്നുകിടന്ന കുഞ്ഞിനെ നോക്കുന്നുണ്ടായിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ പുറത്തെത്തിയ പുള്ളിപ്പുലി ചീറ്റക്കുഞ്ഞിനെ കഴിച്ചുവലിച്ചുമാറ്റിയ ശേഷം അതിനെ ഭക്ഷണമാക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ടൂർ ഏജൻസിയായ സഫാരി നെസ്‌റര്‌റിലെ അംഗങ്ങളാണ് വേറിട്ട ദൃശ്യം പകർത്തിയത്. പുലർച്ചെ വന്യമൃഗങ്ങളുടെ ചിത്രം പകർത്താനെത്തിയതായിരുന്നു വിനോദസഞ്ചാരികളുടെ സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP