Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭിത്തിയിലൂടെ ഇഴഞ്ഞു കയറി കൂറ്റൻ പെരുമ്പാമ്പ്; അടുത്തെത്തി നിരീക്ഷിച്ച് പൂച്ച: വീഡിയോ കാണാം

ഭിത്തിയിലൂടെ ഇഴഞ്ഞു കയറി കൂറ്റൻ പെരുമ്പാമ്പ്; അടുത്തെത്തി നിരീക്ഷിച്ച് പൂച്ച: വീഡിയോ കാണാം

സ്വന്തം ലേഖകൻ

പാമ്പുകളെ ഭയപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ലോകത്തെവിടെ വസിക്കുന്ന ജനങ്ങളായാലും പാമ്പെന്നു കെട്ടാൽ ഒന്നു പുറകോട്ട് മാറും. അപ്പോൾ മുന്നിൽ ഒരു പെരുമ്പാമ്പെത്തിയാൽ എന്താകും അവസ്ഥ. അത്തരമൊരു വീഡിയോ ആണ് തായ്ലൻഡിൽ നിന്നും പുറത്തുവരുന്നത്. ഉയരമുള്ള ഭിത്തിയിലൂടെ ഇഴഞ്ഞുകയറി മറുവശത്തേക്ക് കടക്കുന്ന കൂറ്റൻ പെരുമ്പാമ്പാണ് വീഡിയോയിലുള്ളത്. പാമ്പിനെ ഭീതിയോടെ നോക്കുന്ന പൂച്ചയേയും വീഡിയോയിൽ കാണാം.

പാമ്പിന്റെ അടുത്തിരുന്നു പൂച്ച കൃത്യമായി വീക്ഷിക്കുന്നുണ്ട്്. എന്തായാലും ഭാഗ്യത്തിന് പൂച്ചയെ പെരുമ്പാമ്പ് കണ്ടിരുന്നില്ല. പെരുമ്പാമ്പിന്റെ തലയുൾപ്പെടെയുള്ള ശരീരഭാഗം മറുവശത്തേക്ക് കടന്നതിനു ശേഷമാണ് പൂച്ച വീടിനു മുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇടയ്ക്ക് പാമ്പിന്റെ തൊട്ടരികിലെത്തിയും പൂച്ച നിരീക്ഷണം തുടർന്നു. പാമ്പിന്റെ അസാധാരണ വലുപ്പവും പൂച്ചയുടെ നിരീക്ഷണവുമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP