Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൃദ്ധയായ സായി പല്ലവി; മേക്ക് ഓവർ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

വൃദ്ധയായ സായി പല്ലവി; മേക്ക് ഓവർ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

സ്വന്തം ലേഖകൻ

ശ്യാം സിൻഹ റോയ് എന്ന ചിത്രത്തിൽ വൃദ്ധയായ സ്ത്രീയുടെ ഗെറ്റപ്പിൽ സായി പല്ലവി എത്തിയിരുന്നു. സായിയുടെ മേക്കോവർ രഹസ്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ നടിയുടെ വയസ്സായ ഗെറ്റപ്പിലുള്ള ലുക്കിന്റെ പിന്നാമ്പുറ കാഴ്ചകളുടെ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മണിക്കൂറുകളെടുത്താണ് വൃദ്ധയുടെ ലുക്കിലേക്ക് സായിയെ മേക്കപ്പ് ആർട്ടിസ്റ്റുകൾ മാറ്റിയെടുത്തത്.

2021 ഡിസംബർ 24ന് റിലീസിനെത്തിയ ബഹുഭാഷാ ചിത്രമായ 'ശ്യാം സിൻഹ റോയി ' മികച്ച വിജയം നേടിയിരുന്നു. നാനി നായകനായെത്തിയ ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റു രണ്ടു നായികമാർ. നാനിയും ചിത്രത്തിൽ രണ്ട് ഗെറ്റപ്പിൽ എത്തിയിരുന്നു. സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP