Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിനുള്ളിൽ അലങ്കരിച്ച ക്രിസ്മസ് ട്രീയിൽ വിഷ പാമ്പ്; പേടിച്ചരണ്ട് ഒരു കുടുംബം: വീഡിയോ കാണാം

വീടിനുള്ളിൽ അലങ്കരിച്ച ക്രിസ്മസ് ട്രീയിൽ വിഷ പാമ്പ്; പേടിച്ചരണ്ട് ഒരു കുടുംബം: വീഡിയോ കാണാം

സ്വന്തം ലേഖകൻ

പാമ്പെന്ന് പറഞ്ഞാലേ പേടിക്കാത്തവർ ആരും ഉണ്ടാവില്ല. അപ്പോൾ വീടിനുള്ളിൽ പാമ്പ് കയറിയാൽ എന്താവും അവസ്ഥ. അതും ക്രിസ്മസ് ട്രീ അലങ്കരിച്ചു കൊണ്ടിരിക്കുമ്പോൾ അതിൽ തന്നെ പാമ്പ് ഇരുന്നാലോ. ആരും പേടിച്ചു വിറക്കും. ഇത്തരത്തിൽ വിഷപ്പാമ്പിനെ കണ്ടെത്തി പരിഭ്രാന്തയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഒരു കുടുംബം. അഡ്ലെയ്ഡിലെ ഗൾഫ്വ്യൂ ഹൈറ്റ്സിൽ നിന്നുള്ള കുടുംബം ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിനിടെയായിരുന്നു പാമ്പിനെ കണ്ടെത്തിയത്.

മരത്തിന് ചുറ്റും ബൾബുകൾ പൊതിഞ്ഞിരുന്നു. ഇതിനിടയിലാണ് പാമ്പും ചുറ്റിയിരുന്നത്. ഇതാവട്ടെ ആരുടെയും ശ്രദ്ധയിൽപ്പെട്ടതുമില്ല. വിഷപ്പാമ്പായ ബ്രൗൺ സ്‌നേക്കാണെന്ന് മനസ്സിലായതോടെ കുടുംബം പാമ്പിനെ നീക്കം ചെയ്യാൻ പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. പാമ്പു പിടുത്തക്കാരനായ ജറാദ് വേയാണ് പാമ്പിനെ നീക്കം ചെയ്യാനെത്തിയത്. ഉടൻ തന്നെ ജറാദ് അലങ്കരിച്ച ട്രീയിൽ നിന്നും പാമ്പിനെ പിടികൂടി.

വീട്ടുകാർ പാമ്പിനെ കണ്ടതിനാലാണ് വലിയ അപകടം ഒഴിവായത്. തണുപ്പുകാലമായതിനാൽ ചൂടുള്ള ചുറ്റുപാടുകളിൽ പാമ്പുകൾ അഭയം തേടുമെന്ന് ജറാദ് വേ വിശദീകരിച്ചു.അതുകൊണ്ട്തന്നെ കൂടുതൽ ശ്രദ്ധവേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് സ്വതന്ത്രമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP