Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജീപ്പ് വലിച്ചു കയറ്റാൻ കെട്ടിയ കയറിന്റെ അറ്റത്ത് പിടുത്തമിട്ട് സിംഹം; സഫാരി ജീപ്പുമായി വടംവലി നടത്തുന്ന സിംഹത്തിന്റെ വീഡിയോ കാണാം

ജീപ്പ് വലിച്ചു കയറ്റാൻ കെട്ടിയ കയറിന്റെ അറ്റത്ത് പിടുത്തമിട്ട് സിംഹം; സഫാരി ജീപ്പുമായി വടംവലി നടത്തുന്ന സിംഹത്തിന്റെ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ജോഹന്നാസ്ബർഗ്: ജീപ്പ് വലിച്ചു കയറ്റാൻ കെട്ടിയ കയറിന്റെ അറ്റത്ത് പിടുത്തമിട്ട് സഫാരി ജീപ്പുമായി വടംവലി നടത്തുന്ന സിംഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റർ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ളതാണ് ഈ രസകരമായ ദൃശ്യം. ചെളിയിൽ പൂണ്ട സഫാരി ജീപ്പ് വലിച്ച് കയറ്റാൻ കെട്ടിയതായിരുന്നു കയർ. എന്നാൽ കയറിന്റെ അറ്റത്ത് പിടിത്തമിട്ടതാകട്ടെ ഒരു സിംഹവും.

നവംബർ 18-നാണ് സംഭവം നടന്നത്. ദക്ഷിണാഫ്രിക്കയിലെ ബയോബാബ് റിഡ്ജ് ഗെയിം ലോഡ്ജിലെ ഗ്രേറ്റർ ക്രുഗർ നാഷണൽ പാർക്കിലൂടെ പോയ ജീപ്പിന്റെ ടയറുകൾ മണ്ണിൽ പൂണ്ടുപോകുകായിരുന്നു. ടൂർ ഗൈഡ് ജബുലാനി സലിൻഡ കയറുപയോഗിച്ച് വലിച്ച് ജീപ്പിനെ ചെളിയിൽനിന്ന് കരകയറ്റി. ഇതിനിടെ ജീപ്പിന് പുറത്തേക്ക് നീണ്ടു കിടന്ന കയറിൽ സിംഹം പിടുത്തമിടുകയായിരുന്നു.

വാഹനത്തിന് സമീപത്തേക്ക് പതുക്കെ അടുത്തുവന്ന സിംഹം കയറ് കടിച്ചെടുക്കുകയായിരുന്നു. സിംഹം കയറിൽ കടിച്ചുപിടുക്കുന്നതും വിടാൻ വിസമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.  ഇത് തമാശയായാണ് തോന്നിയതെന്നും കളിപ്പാട്ടവുമായി കളിക്കുന്ന വലിയ പൂച്ചയെപ്പോലെയായിരുന്നു സിംഹത്തിന്റെ വടംവലി അനുഭവപ്പെട്ടതെന്നും ടൂർ ഗൈഡ് ജബുലാനി സലിൻഡ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP