Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വല്ലാത്ത വേദന തോന്നുന്നു; ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നു; വേണ്ടത് നിങ്ങളുടെ കരുതൽ: പുതിയ സിനിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ചിമ്പു: വീഡിയോ കാണാം

വല്ലാത്ത വേദന തോന്നുന്നു; ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നു; വേണ്ടത് നിങ്ങളുടെ കരുതൽ: പുതിയ സിനിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ചിമ്പു: വീഡിയോ കാണാം

സ്വന്തം ലേഖകൻ

പുതിയ ചിത്രത്തിന്റെ പ്രമോഷനെത്തി വേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ ചിമ്പു. പുതിയ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ നടൻ വികാരാധീനനാവുകയും പെട്ടെന്ന് പൊട്ടിക്കരയുകയുമായിരുന്നു. നവംബർ 25ന് റിലീസിനൊരുങ്ങുന്ന 'മാനാട്' സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചിമ്പു പൊട്ടിക്കരഞ്ഞത്്. ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്ക് വേണ്ടത് ആരാധകരുടെ സ്‌നേഹവും കരുതലുമാണെന്ന് ചിമ്പു വേദിയിൽ പറഞ്ഞു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമാണ്. 'വെങ്കട്ട് പ്രഭുവുമായി ഒരുപാട് വർഷത്തെ പരിചയമുണ്ട്. പല കഥകളും ഞങ്ങൾ തമ്മിൽ ചർച്ച ചെയ്യാറുണ്ട്. പക്ഷേ പടം വരുമ്പോൾ അതിൽ നായകൻ വേറെ നടനായിരിക്കും. ഈ ചിത്രത്തെക്കുറിച്ച് ഒരോയൊരു ലൈൻ മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് അബ്ദുൾ ഖാലിഖ് എന്ന കഥാപാത്രത്തെക്കുറിച്ച് എന്നോട് പറയുന്നത്. അതെനിക്ക് ഇഷ്ടപ്പെടുകയും ഞാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ചിത്രം ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടും. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം കഠിനാധ്വാനം ചെയ്തിട്ടുണ്ട്.'

'പൊതുവെ ഞാൻ പലയിടത്തും സിനിമയെക്കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല. എനിക്ക് വല്ലാത്ത വേദന തോന്നുന്നു. ഞാൻ ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതെന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ പ്രശ്‌നങ്ങൾ ഞാൻ കൈകാര്യം ചെയ്‌തോളം, പക്ഷേ ദയവായി നിങ്ങൾ എനിക്ക് കരുതൽ നൽകണം.'ചിമ്പു പറഞ്ഞു.

'മാനാട്' സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ ഏറെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. താരത്തിനു നേരെ വധഭീഷണി ഉയർന്നു. സിനിമയുടെ റിലീസ് തടയാനും ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് റിലീസ് ഏറെക്കാലം നീണ്ടുപോയി. ഇക്കാരണങ്ങളാകാം ചിമ്പുവിനെ അസ്വസ്ഥനാക്കിയതെന്ന് ആരാധകർ പറയുന്നു. എസ്.ജെ സൂര്യയും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP