Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്രി പെറുക്കാനിറങ്ങി മലവെള്ളത്തിൽ മുങ്ങിപ്പോയി; ഓടിയെത്തി രക്ഷിച്ച് പൊലീസ്: വൈറലായ വീഡിയോ കാണാം

ആക്രി പെറുക്കാനിറങ്ങി മലവെള്ളത്തിൽ മുങ്ങിപ്പോയി; ഓടിയെത്തി രക്ഷിച്ച് പൊലീസ്: വൈറലായ വീഡിയോ കാണാം

സ്വന്തം ലേഖകൻ

കൊല്ലം: ആക്രി പെറുക്കാനിറങ്ങി മലവെള്ളത്തിൽ മുങ്ങിപ്പോയ ആളെ പൊലീസെത്തി രക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. കൊല്ലം റൂറലിലെ അഞ്ചൽ സ്റ്റേഷൻ പരിധിയിൽ തഴമേൽ ഇത്തിക്കരയാറിനു സമീപം കഴുത്തൊപ്പം വെള്ളത്തിൽ കുടുങ്ങിയ ഒരാളെ രക്ഷിക്കുന്നതാണു വിഡിയോയിൽ.

വെള്ളത്തിൽ വീണ് രണ്ടു മണിക്കൂറിലധികം മരക്കൊമ്പിൽ പിടിച്ചുകിടന്ന തമിഴ്‌നാട് സ്വദേശി മുത്തുവിനെയാണ് അഞ്ചൽ പൊലീസ് രക്ഷിച്ചത്. മലവെള്ളത്തിൽ ഒഴുകിവരുന്ന ആക്രി സാധനങ്ങൾ പെറുക്കാൻ ഇറങ്ങിയപ്പോഴാണു മുത്തു അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. വിഡിയോ ഷെയർ ചെയ്തും കമന്റിട്ടും നിരവധി പേരാണു പൊലീസിനെ അഭിനന്ദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP