Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202118Monday

ശുചിമുറിയിൽ പാമ്പ്; വാലിൽ പിട്ടു വലിച്ചതും പത്തി വിരിച്ച് പുറത്തേക്ക് വന്നത് കൂറ്റൻ രാജവെമ്പാല: വൈറലായ വീഡിയോ കാണാം

ശുചിമുറിയിൽ പാമ്പ്; വാലിൽ പിട്ടു വലിച്ചതും പത്തി വിരിച്ച് പുറത്തേക്ക് വന്നത് കൂറ്റൻ രാജവെമ്പാല: വൈറലായ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ശുചി മുറിയിൽ കിടന്ന പാമ്പിനെ വാലിൽ പിടിച്ച് വലിച്ചപ്പോൾ പുറത്തേക്ക് വന്നത് പത്തി വിരിച്ചു നിൽക്കുന്ന കൂറ്റൻ രാജവെമ്പാല. ദക്ഷിണ കന്നഡ ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയിൽ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പാമ്പുപിടുത്ത വിദഗ്ധനായ അശോക് ആണ് പാമ്പിനെ പിടികൂടാൻ ഇവിടെയെത്തിയത്. ശുചിമുറിയുടെ വെളിയിലേക്ക് നീണ്ടുകിടന്ന പാമ്പിന്റെ വാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചതും പത്തിവിരിച്ച് കൂറ്റൻ രാജവെമ്പാല പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. 14 അടിയോളം നീളമുള്ള കൂറ്റൻ പാമ്പാണ് പത്തിവിരിച്ച് ആക്രമിക്കാൻ പുറത്തേക്കെത്തിയത്. പാമ്പിന്റെ വാലിലെ പിടിവിട്ട് അതിവിദഗ്ധമായി പിന്നോട്ട് മാറിയ അശോക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് നടുക്കുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പു പിടുത്തത്തിലുള്ള വൈദഗ്ധ്യവും പരിചയവുമാണ് അശോകിനു തുണയായത്. പാമ്പുകളെ എങ്ങനെ ജനവാസകേന്ദ്രങ്ങിൽ നിന്നു നീക്കാം, പ്രത്യേകിച്ചും രാജവെമ്പാലയെ എന്നതിന് ഉദാഹരണമാണ് ഈ വിഡിയോ എന്ന് പർവീൺ കസ്വാൻ വിശദീകരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP