Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിശാചു ബാധിച്ചാൽ എന്തു സംഭവിക്കും ? സിനിമയിൽ കാണുന്നതിനേക്കാൾ കഷ്ടമാണ് ഈ പെൺകുട്ടിയുടെ അവസ്ഥ

പിശാചു ബാധിച്ചാൽ എന്തു സംഭവിക്കും ? സിനിമയിൽ കാണുന്നതിനേക്കാൾ കഷ്ടമാണ് ഈ പെൺകുട്ടിയുടെ അവസ്ഥ

സ്വന്തം ലേഖകൻ

കേവലം ചില നിമിഷങ്ങളിലെ ആഹ്ലാദത്തിനായി മയക്കുമരുന്നുകൾക്ക് പുറകേ പോകുന്നവർ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഒരു കൗമാരക്കാരിയുടെ അമ്മ പങ്കുവച്ചിരിക്കുന്നത്. ആദ്യമായി നിശാക്ലബ്ബിൽ എത്തിയ മില്ലീ ടപ്ലിൻ എന്ന 18 കാരി മദ്യത്തിൽ മയക്കുമരുന്ന് ചേർത്ത് കഴിച്ചതിനെതുടർന്ന് കാണിക്കുന്ന വിഷമതകളുടെ വീഡിയോ ആണ് മില്ലീയുടെ അമ്മ പുറത്തുവിട്ടത്. ചുണ്ടുകൾ വക്രിച്ചും കൈയുകൾ വളഞ്ഞുമുള്ള ചിത്രവും അമ്മ പങ്കുവയ്ക്കുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച ഒരു സ്വകാര്യ ആഘോഷത്തിനായാണ് മില്ലീ ജീവിതത്തിൽ ആദ്യമായി ഒരു നിശാക്ലബ്ബ് സന്ദർശിക്കുന്നത്. എസ്സെക്സ് സൗത്ത് എൻഡിലെ മൂ മൂസിലായിരുന്നു അവർ ആഘോഷങ്ങൾക്കായി എത്തിയത്. അവർക്ക് നൽകിയ മദ്യത്തിൽ എന്തോ കലർത്തിയതായി സംശയിക്കപ്പെടുന്നു. മദ്യം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയ ഈ പെൺകുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചുണ്ടുകൾ കോച്ചി, കൈവിരലുകൾ വളച്ചുള്ള അവളുടെ ഇപ്പോഴത്തെ രൂപം ഭയം ജനിപ്പിക്കുന്നതാണെന്ന് മില്ലിയുടെ അമ്മ ക്ലെയർ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും അവർ തുറന്നു പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മില്ലിക്ക് മനസ്സിലാകുന്നുണ്ടെങ്കിലും സംസാരിക്കാൻ ആകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംഭവ സ്ഥലത്ത് മില്ലിയുടെ സുഹൃത്തുക്കൾ ഉണ്ടായിരുന്നതിനാൽ അവരെ പെട്ടെന്ന് ആശുപത്രിയിലാക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.

രണ്ടു കവിൾ മദ്യം മാത്രമാണ് മില്ലി കുടിച്ചതെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴേക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. മില്ലി അവർക്ക് പരിചയമുള്ള ഒരു വ്യക്തിയിൽ നിന്നും മദ്യം സ്വീകരിക്കുകയായിരുന്നു എന്നാണ് ക്ലബ് ജീവനക്കാർ പറയുന്നത്. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പൊലീസ് സംഭവം വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്‌ച്ച പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ മില്ലിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്.

ഇതോടെ നിശാക്ലബ്ബുകളിൽ എത്തുന്നവർ കൂടുതൽ ജാഗരൂകരാകണമെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നു. ഓർഡർ നൽകിയ മദ്യം മാറ്റിവച്ചിട്ട് മറ്റെവിടെയെങ്കിലും പോകരുതെന്നും ഇത്തരത്തിൽ എന്തെങ്കിലും വിഷാംശങ്ങൾ അതിൽ ആരെങ്കിലും കലർത്താൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP