Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

പശുക്കിടാവിനെ ഒന്നോടെ വിഴുങ്ങി അനാക്കോണ്ട ; എടുത്തത് 13 മിനറ്റ്: വീഡിയോ കാണാം

പശുക്കിടാവിനെ ഒന്നോടെ വിഴുങ്ങി അനാക്കോണ്ട ; എടുത്തത് 13 മിനറ്റ്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

നാക്കോണ്ട ഒരു പശുക്കിടാവിനെ ഒന്നോടെ വിഴുങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ദി ട്രെൻഡി ട്രെയിൽസ് എന്ന യൂട്യൂബ് പേജാണ് പശുക്കിടാവിനെ വിഴുങ്ങുന്ന കൂറ്റൻ അനാകോണ്ടയുടെ ദൃശ്യം പങ്കുവച്ചത്. 13 മിനിറ്റോളമെടുത്താണ് ഇരയെ പൂർണമായും അനാകോണ്ട അകത്താക്കിയത്.

പെരുമ്പാമ്പിനെ പോലെ തന്നെ ഇരയെ വരിഞ്ഞുമുറുക്കിയാണ് അനാക്കോണ്ട ഭക്ഷണമാക്കുക. ബ്രസീൽ, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും ആമസോൺ വനങ്ങളിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. താടിയെല്ലുകളിൽ പ്രത്യേക അസ്ഥിബന്ധങ്ങളുള്ളതിനാൽ അവയ്ക്ക് എത്ര വലിയ മൃഗത്തെയും എളുപ്പത്തിൽ വിഴുങ്ങാൻ സാധിക്കും. ഇത്തരത്തിൽ പിടികൂടിയ ഇരയാകാം പശുക്കിടാവെന്നാണ് നിഗമനം.

ഇടക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്ന സ്വഭാവം അനാകോണ്ടകൾക്കില്ല. ഒത്ത ഒരു ഇരയെ കിട്ടിയാൽ ഒരാഴ്ചയോളം ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല. കൂടുതൽ സമയവും വെള്ളത്തിനടിയിൽ കഴിഞ്ഞുകൂടാനാണ് ഇവ ഇഷ്ടപ്പെടുന്നത്. ചതുപ്പുനിലങ്ങളാണ് ഏറെയിഷ്ടം. വിഷപ്പല്ലുകൾ ഇല്ലാത്തതിനാൽ തന്നെ പെരുമ്പാമ്പുകൾ ചെയ്യുന്നതുപോലെ ഇരയെ ഞെക്കിക്കൊല്ലുകയാണ് പതിവ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP