Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാക്സിൻ വിരുദ്ധരുടെ കാപട്യം പൊളിച്ച് യൂട്യൂബ് പ്രാങ്കന്മാർ; കള്ളനോട്ടുകൾ കൊടുത്ത് ആസ്ട്രാസെനക്കയെ രക്ഷിക്കുന്ന വീഡിയോ പുറത്ത്

വാക്സിൻ വിരുദ്ധരുടെ കാപട്യം പൊളിച്ച് യൂട്യൂബ് പ്രാങ്കന്മാർ; കള്ളനോട്ടുകൾ കൊടുത്ത് ആസ്ട്രാസെനക്കയെ രക്ഷിക്കുന്ന വീഡിയോ പുറത്ത്

സ്വന്തം ലേഖകൻ

വാക്സിൻ വിരുദ്ധരുടെ കാപട്യം കയ്യോടെ പൊളിച്ച് യൂട്യൂബ് പ്രാങ്കന്മാർ. വാക്സിൻ വിരുദ്ധ ക്യാമ്പൈന് മുന്നിൽ നിൽക്കുന്ന പിയേഴ്സ് കോർബിനെയും കൂട്ടാളികളേയുമാണ് യൂട്യൂബ് പ്രാങ്കന്മാർ പൊളിച്ചടിക്കിയിരിക്കുനനത്. വാക്സിനെ വിമർശിക്കുന്ന സംഘം തങ്ങൾ വിമർശിക്കുന്ന വാക്സിനുകളുടെ കൂട്ടത്തിൽ നിന്നും അസ്ട്രാ സെനക്കയെ ഒഴിവാക്കാൻ 10,000 പൗണ്ട് കൈക്കൂലി വാങ്ങുന്നതാണ് വീഡിയോയിലുള്ളത്.

യൂട്ഊബർമാരായ ജോഷ് പിയേറ്റേഴ്സും ആർച്ചി മാനേഴ്സുമാണ് ഈ പ്രാങ്ക് ചെയ്തിരിക്കുന്നത്. ആസ്ട്രാസെനിക്കയുടെ ഓഹരി ഉടമകളെന്ന നിലയിൽ ഇരുവരും കോർബിനെ സമീപിക്കുകയും കോർബിന്റെ വാക്സിൻ വിരുദ്ധ പ്രസംഗങ്ങൾ ആസ്ട്രാസെനക്കയ്ക്ക് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുന്നതായും ആശങ്ക പ്രകടിപ്പിച്ചു. അതിന് ശേഷം കോർബിൻ വിമർശിക്കുന്ന വാക്സിനുകളുടെ പട്ടികയിൽ നിന്നും ആസ്ട്രാസെനക്കയെ ഒഴിവാക്കാൻ 10,000 പൗണ്ട് വാഗ്ദാനം ചെയ്തു. ഇതോടെ കോമഡി താരങ്ങളായ ജോഷിന്റെയും ആർച്ചിയുടേയും വലയിൽ കോർബിൻ വീഴുകയും ചെയ്തു.

അതിന് ശേഷം ഫൈസറിനെയും മോഡൈണയേയും മാത്രം വിമർശിക്കാമെന്ന് കരാർ വയ്ക്കുകയും അസ്ട്രാസെനക്കയെ ഒഴിവാക്കി നൽകുകയും ചെയ്തു. ഈ വിഡിയോയാണ് ഇപ്പോൾ യൂട്യൂബിൽ വൈറലായിരിക്കുന്നത്. മാത്രമല്ല 100 പൗണ്ട് നൽകി കോർബിൻ ആസ്ട്രാസെനക്കയുടെ ഓഹരി വാങ്ങുന്നതും വീഡിയയോയിൽ ഉണ്ട്. അതേസമയം പ്രാങ്ക് ചെയ്യാനെത്തിയ ഇരുവരു കോർബിന് യഥാർത്ഥ പണത്തിന് പകരം ഫേക് മണി നൽകി കബളിപ്പിക്കുകയാണ് ചെയ്തത്.

ഇമെയിൽ വഴി കോർബിനുമായി ബന്ധപ്പെട്ട ശേഷം ലണ്ടനിലെ ഒരു റെസ്റ്റൊറന്റിലേക്ക് വിളിച്ചു വരുത്തിയാണ് ഇരുവരും കോർബിനെ പ്രാങ്ക് ആക്കിയത്. ലണ്ടനിലെ സോളൻ സ്‌ക്വയറിലേക്ക് വിളിച്ചു വരുത്തിയ ശേഷം രഹസ്യ കാമറകൾ വഴിയാണ് കോർബിനെ കുടുക്കിയത്. തന്റെ പിതാവിന് സൗത്ത് ആഫ്രിക്കയിൽ റെസ്റ്റൊറന്റ് ശൃംഖലയുണ്ടെന്നും കൂടാതെ നിരവധി ബിസിനസുംകളും ഇൻവെസ്റ്റ്മെന്റും ഉണ്ടെന്നും ജോഷ് പീറ്റേഴ്സ് പറഞ്ഞ് ധരിപ്പിച്ചു. പിന്നീടാണ് തനിക്ക് ആസ്ട്രാ സെനക്കയിൽ ഓഹരിയുണ്ടെന്നും അതിനെതിരെ പ്രചാരണം നടത്തരുതെന്നും ആവശ്യപ്പെടുന്നത്.

ആദ്യം എതിർത്തെങ്കിലും പണം ഓഫർ ചെയ്തതോടെ കോര്ഡബിൻ വലയിൽ വീണു. യഥാർത്ഥ 10,000 പൗണ്ട് കാണിച്ച് വലയിൽ വീഴത്തുകയും ആയിരുന്നു. പിന്നീടാണ് ഫേക് മണി നൽകി കബളിപ്പിച്ചത്. എന്തായാലും വാക്സിൻ വിരുദ്ധത പ്രസംഗിച്ച ലേബർ നേതാവിന്റെ സഹോദരനായ പിയേഴ്സ് കോർബിൻ ആകെ നാറിയിരിക്കുകയാണ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP