Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

കിണറിന് മുകളിൽ സ്ഥാപിച്ച പാർക്കിങ് ഏരിയയിലെ കോൺക്രീറ്റ് തറ തകർന്നു; മുകളിൽ പാർക്ക് ചെയ്തിരുന്ന ഹ്യൂണ്ടായ് കാർ മുങ്ങി താഴ്ന്നത് അഴുക്ക് ചാലിലേക്ക്: വീഡിയോ കാണാം

കിണറിന് മുകളിൽ സ്ഥാപിച്ച പാർക്കിങ് ഏരിയയിലെ കോൺക്രീറ്റ് തറ തകർന്നു; മുകളിൽ പാർക്ക് ചെയ്തിരുന്ന ഹ്യൂണ്ടായ് കാർ മുങ്ങി താഴ്ന്നത് അഴുക്ക് ചാലിലേക്ക്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

മുംബൈ: കിണറിന് മുകളിൽ സ്ഥാപിച്ചിരുന്ന പാർക്കിങ് ഏരിയയിലെ കോൺക്രീറ്റ് തറ തകർന്നപ്പോൾ മുകളിൽ പാർക്ക് ചെയ്തിരുന്ന കാർ അഴുക്ക് ചാലായി മാറിയ കിണറിലേക്ക് മുങ്ങി താണു. നിമിഷങ്ങൾ കൊണ്ടാണ് തകർന്ന കോൺക്രീറ്റ് സ്ലാബിലൂടെ കാർ അഴുക്ക് ചാലിലേക്ക് പതിച്ചത്.

ഞായറാഴ്ച രാവിലെ മുംബൈയിലെ ഘട്‌കോപ്പറിലാണ് സംഭവം. ദിവസങ്ങളായിട്ട് ഈ പ്രദേശത്ത് അതിശക്തമായ മഴയാണ്. കാറിന്റെ ഉടമയാണ് ഇതിന്റെ വീഡിയോ പകർത്തിയത്. ഉദ്യോഗസ്ഥരെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാർ പുറത്തെത്തിച്ചത്. ഈ കുഴിയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ ശേഷം എക്‌സ്‌കവേറ്റർ ഉപയോഗിച്ചാണ് കാർ പുറത്തെടുത്തത്.

67കാരനായ ഡോക്ടർ കിരൺ ദോഷിയുടേതായിരുന്നു കാർ. രാവിലെ 8.30ഓടെ കാർ കഴുകാനെത്തിയ മഹാദേവ് ഷിഗ് വാനാണ് കുഴി ആദ്യം കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡോക്ടറെ അറിയിച്ചു. ഡോക്ടർ എത്തിയപ്പോഴേക്കും കാർ മെല്ലെ താണു തുടങ്ങി. ഉടൻ അദ്ദേഹം തന്നെയാണ് ഇതിന്റെ വീഡിയോ പകർത്തിയത്.

80 വർഷങ്ങൾക്ക് മുമ്പാണ് കോൺക്രീറ്റ് സ്ലാബ് ഇട്ട് കിണറിന്റെ പകുതിയോളം മൂടി പാർക്കിങ് ഏരിയ സ്ഥാപിച്ചത്. എന്നാൽ വർഷങ്ങൾക്കിപ്പുറം സ്ലാബ് നിലം പൊത്തുകയും കാർ അഴുക്ക് നിറഞ്ഞ കുഴിയിലേക്ക് വീഴുകയും ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP