Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനക്കൂട്ടത്തിന് കടന്നുപോകാൻ പിക്ക് അപ്പ് വഴിയരികിൽ നിർത്തി ഡ്രൈവർ; റോഡ് മുറിച്ച് കടക്കുന്നതിനിടെ കലിയിളകിയ ആന ട്രക്കിന്റെ ബോണറ്റ് തകർത്തു: പിക്ക് അപ്പ് പുറകോട്ട് തള്ളി നീക്കിയിട്ടും ഒട്ടും ഭയപ്പെടാതെ സംയമനം പാലിച്ച് ട്രക്ക് ഡ്രൈവർ: വീഡിയോ കാണാം

ആനക്കൂട്ടത്തിന് കടന്നുപോകാൻ പിക്ക് അപ്പ് വഴിയരികിൽ നിർത്തി ഡ്രൈവർ; റോഡ് മുറിച്ച് കടക്കുന്നതിനിടെ കലിയിളകിയ ആന ട്രക്കിന്റെ ബോണറ്റ് തകർത്തു: പിക്ക് അപ്പ് പുറകോട്ട് തള്ളി നീക്കിയിട്ടും ഒട്ടും ഭയപ്പെടാതെ സംയമനം പാലിച്ച് ട്രക്ക് ഡ്രൈവർ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴിയരികിൽ നിർത്തിയിട്ട പിക്ക് അപ്പ് വാൻ തകർത്ത് കാട്ടാന. കാറിന്റെ ബോണറ്റ് തുമ്പിക്കൈ കൊണ്ട് തല്ലിത്തകർത്തിട്ടും കലി തീരാതെ ആന പിക്ക് അപ്പ് പുറകോട്ട് തള്ളി നീക്കുകയും ചെയ്തു. 2.5 ടൺ ഭാരമുള്ള പിക്ക് അപ്പ് പുറകോട്ട് ഓടി പോയിട്ടും സംയമനം കൈവിടാതെ പിക്ക് അപ്പ് നിയന്ത്രിക്കുന്ന ഡ്രൈവറെയും കാണാം. നോർമൻ നുക്കേരി എന്ന 47കാരന്റെ ഇന്ധന വിതരണ ട്രക്ക് ആണ് ആനയുടെ ആക്രമണത്തിന് ഇരയായത്.

സൗത്ത് ആഫ്രിക്കയില ഹോഡ്‌സ്പ്രൂട്ടിലാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ആന അക്രമാസക്തമാകുക ആയിരുന്നു. ഡാഷ് ക്യാം ഫൂട്ടേജിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്. ആന റോഡ് മുറിച്ച് കടന്ന ശേഷം പെട്ടെന്നാണ് തിരിഞ്ഞു വന്ന് ട്രക്കിനെ ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് ബോണറ്റ് തകർക്കുകയും ട്രക്ക് പിന്നിലേക്ക് തള്ളി മാറ്റുകയും ആയിരുന്നു. പിന്നീട് ഫോറസ്റ്റഅ ഉദ്യോഗസ്ഥർ വന്ന ശേഷമാണ് അദ്ദേഹം യാത്ര തുടർന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP