Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

ആരോഗ്യപ്രവർത്തകർ ചത്തു പണിയെടുക്കുന്നു; ഫോണിൽ വിളിച്ച് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന് ചിലർ: കോവിഡിന്റെ തീവ്രതയെ കുറിച്ച് പൊട്ടിത്തെറിച്ചും സങ്കടപ്പെട്ടും ഡോക്ടർ മുഹമ്മദ് അഷീൽ

ആരോഗ്യപ്രവർത്തകർ ചത്തു പണിയെടുക്കുന്നു; ഫോണിൽ വിളിച്ച് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന് ചിലർ: കോവിഡിന്റെ തീവ്രതയെ കുറിച്ച് പൊട്ടിത്തെറിച്ചും സങ്കടപ്പെട്ടും ഡോക്ടർ മുഹമ്മദ് അഷീൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 'കഴിഞ്ഞ ഒന്നര വർഷമായി ഇവിടുത്തെ ആരോഗ്യപ്രവർത്തകർ ചത്തു പണിയെടുക്കുകയാണ്. 10-16 മണിക്കൂർ തുടരെ ജോലി ചെയ്യുന്നു. അപ്പോഴാണ് ഓരോരുത്തർ രാത്രി വിളിച്ചിട്ടു കല്യാണത്തിന് ആളെ കൂട്ടാമോ എന്ന് ചോദിക്കുന്നത്. ഭ്രാന്ത് വന്നുപോകും..' ലൈവിലെത്തി ഡോക്ടർ മുഹമ്മദ് അഷീൽ പറയുന്ന വാക്കുകളാണിത്. ജനങ്ങൾ ഇപ്പോഴും കോവിഡിന്റെ തീവ്രത മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്നും പൊട്ടിത്തെറിച്ചും സങ്കടപ്പെട്ടും് അദ്ദേഹം പറയുന്നു.

'ജനങ്ങൾ ഇപ്പോഴും കോവിഡിന്റെ തീവ്രത മനസിലാക്കുന്നില്ല. നമ്മൾ സുരക്ഷിതരാണെന്ന ബോധ്യത്തിലാണു ചിലർ. അവർക്ക് അറിയില്ല അവസ്ഥ. ലോക്ഡൗൺ പ്രഖ്യപിക്കാത്തതു പ്രതിസന്ധി ഇല്ലാത്തതുകൊണ്ടല്ല. രാജ്യത്തിന്റെ വരുമാനം, നിർമ്മാണ മേഖല... എല്ലാം നിലയ്ക്കും, അതുകൊണ്ടാണ്. വെന്റിലേറ്റർ പോലും തികയാതെ വരുന്ന അവസ്ഥയിലേക്ക് നമ്മളും എത്തിയേക്കാം. വാർത്തകളൊക്കെ കാണുന്നതല്ലേ. കല്യാണങ്ങൾ ഒഴിവാക്കൂ. ബന്ധുക്കളെ ഓൺലൈനായി പങ്കെടുപ്പിക്കൂ.. ദയവായി സ്വയം നിയന്ത്രിക്കൂ.. ദയവായി കേൾക്കൂ..' അഷീൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP